പാലക്കാട്: ട്രെയിനില്‍ കടത്തിക്കൊണ്ടുവന്ന 13 കിലോഗ്രാം ചന്ദനം ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടികൂടി. സേലം ഏര്‍ക്കാട് സ്വദേശി മണികണ്ഠനില്‍(20)നിന്നാണ് ചന്ദനം പിടിച്ചെടുത്തത്.കോര്‍ബ-തിരുവനന്തപുരം എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇയാള്‍ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്.
പിടിച്ചെടുത്ത ചന്ദനത്തിന് മാര്‍ക്കറ്റില്‍ 65,000രൂപ വിലയുണ്ട്. ചെറിയ കഷണങ്ങളാക്കി ചാക്കില്‍കെട്ടിയാണ് സൂക്ഷിച്ചിരുന്നത്. പാലക്കാട്ട് വില്ക്കാന് കൊണ്ടുവന്നുവെന്നാണ് ഇയാള്‍ റെയില്‍വേ സുരക്ഷാ സേനയോട് പറഞ്ഞത്. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ ഒലവക്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ സെക്യുരിറ്റി കമീഷണര്‍ രാമദാസിന്റെ നിര്‍ദേശപ്രകാരം സി ഐ ജി ചന്ദ്രശേഖരന്, എസ് ഐ ക്ലാരി വത്സ, എഎസ്ഐ പി പി ബാലസുബ്രഹ്മണ്യന്, ഹെഡ് കോണ്‍സ്റ്റബിള്‍ സജി അഗസ്റ്റിന്, വി ബാലകൃഷ്ണന് എന്നിവരടങ്ങിയ സംഘമാണ് പരിശോധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: