കോതമംഗലം: മഴക്കാലമെത്താന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോതമംഗലം ടൗണിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ യാതൊരു നടപടിയുമായില്ല. കോതമംഗലം നഗരത്തിന്റെ ഹൃദയഭാഗമായ പോലീ സ്സ്റ്റേഷന്പടി, തങ്കളം ബൈപ്പാസ് ജംഗ്ഷന്, വിമലഗിരിപ്പടി എന്നിവിടങ്ങളിലാണ് ശക്തമായ മഴപെയ്താല്‍ വെള്ളക്കെട്ട് ഉണ്ടാവാറ്. കാലവര്‍ഷമെത്തുന്നതോടെ ടൗണിലെ വെള്ളക്കെട്ട് രൂക്ഷമാവുകയും ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യും.
പോലീസ് സ്റ്റേഷന്‍പടിയില്‍ മഴവെള്ളം ഓടയിലേക്കൊഴുകി ഓടനിറഞ്ഞുകവിഞ്ഞ് ദുര്‍ഗന്ധമുള്ള മലിനജലം റോഡിലൂടെ ഒഴുകുകയും ചെയ്യുന്നു. ഇതുമൂലം കാല്‍നടയാത്രക്കാര്‍ക്കും തൊട്ടടുത്ത സ്ഥാപനങ്ങള്‍ക്കുമാണ് കൂടുതല്‍ ബുദ്ധിമുട്ട്. തങ്കളംബൈപ്പാസ് ജംഗ്ഷന്, വിമലഗിരിപ്പടി എന്നിവിടങ്ങളില്‍ അനധികൃതവും അശാസ്ത്രീയവുമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലമാണ് വെള്ളക്കെട്ട് രൂപംകൊള്ളുന്നത്. ഈ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുനിസിപ്പല്‍ അധികൃതരുടെ ഒത്താശയുമുണ്ടായിരുന്നുവെന്നും ആക്ഷേപമുണ്ട്. അശാസ്ത്രീയമായ ഓടനിര്‍മ്മാണവും വെള്ളക്കെട്ടിന് മറ്റൊരുകാരണമാണ്.
നഗരസൗന്ദര്യവത്കരണമെന്ന പേരില്‍ നഗരസഭ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നവകാശപ്പെടുമ്പോഴും നഗരത്തിന്റെ തീരാശാപമായിമാറുന്ന മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്നത് ഏറെ ചര്‍ച്ചചെയ്യപ്പെടുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: