മൂവാറ്റുപുഴ: വൈദ്യുതി മുടക്കം പരിഹരിക്കുന്നതിന് ആകാശകേബിള്(എബിസി) സംവിധാനം നടപ്പാക്കിയതോടെ നിലവിലുള്ള വൈദ്യുതി വിതരണവും മുടങ്ങുന്നതായി വ്യാപക പരാതി. മൂവാറ്റുപുഴ നഗരത്തിലും സമീപപ്രദേശമായ കാവുംപടിയിലുമാണ് വൈദ്യുതി മുടക്കം പതിവാകുന്നത്. മൂന്ന്മാസം മുമ്പ് ആകാശകേബിള് (എബിസി)സംവിധാനം നഗരത്തില്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ പ്രവര്‍ത്തനോദ്ഘാടനവും കഴിഞ്ഞമാസം എംഎല്‍എയും നഗരസഭ ചെയര്‍മാനും ചേര്‍ന്ന് നിര്‍വഹിച്ചിരുന്നു.
നഗരപ്രദേശത്ത് വൈദ്യുതി മുടങ്ങുമ്പോള്‍ കേബിള്‍ സംവിധാനത്തിലൂടെ വൈദ്യുതി മുടക്കം മാറ്റുമെന്നും വൈദ്യുതി ലഭിക്കുമെന്നാണ് കെഎസ്ഇബിയും ഭരണകര്‍ത്താക്കളും പറഞ്ഞിരുന്നത്. പേഴയ്ക്കാപ്പിള്ളിയിലെ മേജര്‍ സെക്ഷനില്‍ നിന്നും ലൈനിനോട് ചേര്‍ന്ന് കേബിള്‍ വലിച്ച് നഗരത്തിലും കാവുംപടി ഭാഗത്തും പൂര്‍ത്തികരിച്ച് കഴിഞ്ഞിരുന്നു. അതിന്ശേഷമാണ് ഉദ്ഘാടനചടങ്ങുകള്‍ സംഘടിപ്പിച്ചത്. എന്നാല്‍ വൈദ്യുതി മുടക്കത്തിന് കുറവില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
പല ദിവസങ്ങളിലും അറ്റകുറ്റപ്പണിയെന്ന പേരില്‍ കെഎസ്ഇബിയുടെ വിവിധ സെക്ഷന്റെ കീഴില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ വൈദ്യുതി മുടക്കം പതിവായി നടക്കുന്നുണ്ട്. കൂടാതെയാണ് വേനല്‍ മഴയും കാറ്റും മിന്നലിലും വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്. ഇത് രാത്രിവരെ നീണ്ടുനില്ക്കുന്നുണ്ട്. കാവുംപടി പ്രദേശത്ത് ദിവസേന 40തവണയെങ്കിലും വൈദ്യുതി മുടങ്ങുന്നുവെന്നാണ് അസി.എഞ്ചിനീയര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ടിവി ഫ്രിഡ്ജ് കമ്പ്യൂട്ടര്‍ തുടങ്ങി ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വൈദ്യുതി വരികയും പോവുകയും ചെയ്യുമ്പോള്‍ തകരാര്‍ സംഭവിക്കുന്നുവെന്നും വൈകീട്ട് ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി മുടക്കം പതിവാകുന്നുവെന്നും പറയുന്നു.
പുഴക്കരകാവ്-ഗണപതിക്ഷേത്രം, സ്കൂളുകള്‍, കോണ്‍വെന്റുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയും നിരവധി വീടുകളും ഈ പ്രദേശത്തുണ്ട്. ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ കെഎസ്ഇബിക്ക് നല്‍കിയിട്ട് യാതൊരുനടപടിയും ഇവര്‍ സ്വീകരിക്കുന്നില്ലെന്നാണ് പറയുന്നത്. പരാതി പറഞ്ഞ് മടുത്തതിനെ തുടര്‍ന്നാണ് വീണ്ടും രേഖാമൂലം പരാതി നല്‍കിയിരിക്കുന്നത്.
വൈദ്യുതി മുടക്കത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കെഎസ്ഇബി ഓഫീസ് ഉപരോധിക്കുമെന്നും കാവുംപടി വാസികള്‍ പറയുന്നു.
നഗരത്തില്‍ കേബിള്‍ സംവിധാനം സ്ഥാപിച്ചെങ്കിലും ഇവിടത്തെ വ്യാപാരികള്‍ക്കോ വ്യവസായികള്‍ക്കോ യാതൊരുപ്രയോജനവും ഇല്ലാത്താവസ്ഥയാണ്. സ്ഥാപനം പ്രവര്‍ത്തിക്കണമെങ്കില്‍ സ്വകാര്യ ജനറേറ്റുകള്‍ സ്വന്തമായി കരുതേണ്ട അവസ്ഥയിലാണിപ്പോള്‍. വൈദ്യുതി മുടക്കുന്നതോടെ പല സ്ഥാപനങ്ങളില്‍ പണികള്‍ മുടങ്ങുകയും ജോലിചെയ്യുന്നവര്‍ വെറുതെ നില്‍ക്കേണ്ട അവസ്ഥയുമാണ്. ജോലി ചെയ്താലും ചെയ്തില്ലെങ്കിലും കൃത്യമായ വേതനം ഇവര്‍ക്ക് ഉടമകള്‍ നല്‍കണം.
ഇത് വ്യവസായ സ്ഥാപനങ്ങളെ നഷ്ടത്തിലേക്ക് വഴിവയ്ക്കുന്നു. കൂടാതെ വൈദ്യുതി ഉപയോഗിച്ച് നടത്തുന്ന നിരവധി വന്‍കിട കമ്പനികളും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയും വൈദ്യുതി മുടക്കം ഏറെ ബാധിച്ചിട്ടുണ്ട്. ആകാശ കേബിള്‍ സംവിധാനത്തിലെ പാളിച്ചയാണ് വൈദ്യുതി മുടക്കം തടയാന്‍ കഴിയാത്തതെന്നും പറയുന്നു. വൈദ്യുതി ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തിരക്കിയാല്‍ കൃത്യമായ മറുപടി ലഭിക്കാറില്ല., ഓഫീസിലേക്കുള്ള ഫോണുകള്‍ നിശ്ചലമായി ഇടുന്നതും പതിവായിട്ടുണ്ട്.
അറ്റകുറ്റപണിയെന്ന പേരില്‍ ഓരോ മേഖലയിലെയും വൈദ്യുതി മുടക്കി ജനത്തെ ദുരിതത്തിലാക്കുകയാണ് ഈ കൂട്ടര് ചെയ്യുന്നത്. ഇലക്ട്രിക് ലൈന്‍ ടച്ചിംഗ് ജോലി എന്ന പേരില്‍ വ്യാപകമായി വൃക്ഷങ്ങള്‍ വെട്ടിനീക്കുന്ന കെഎസ്ഇബി തൊഴിലാളികളുടെ നടപടിയിലും പരാതി ഉയര്‍ന്നിട്ടുണ്ട്. വൈദ്യുതി മുടക്കം പതിവാകുന്നത് എബിസി കേബിളിലുടെ പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞ എംഎല്‍എയ്ക്ക് ജനങ്ങളോട് ഒന്നും പറയാനില്ലാത്തവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: