കോട്ടയം: സ്വാമി ചിന്മയാനന്ദന്റെ വീക്ഷണം വളരെ വിശാലമായിരുന്നുവെന്ന്് ചിന്മയ മിഷന് മേധാവി സ്വാമി തേജോമയാനന്ദ പറഞ്ഞു. കോട്ടയത്ത് സ്വാമി ചിന്മയാനന്ദന്റെ 125-ാം ജന്മശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ചിന്മയാനന്ദന്റെ ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാ സര്വഭൂതാത്മാ എന്ന ദര്‍ശനമനുസരിച്ച് അദ്ദേഹം പ്രപഞ്ചവസ്തുക്കളെ മുഴുവന്‍ ഒന്നായിക്കണ്ടിരുന്നു. ചിന്മയാനന്ദസ്വാമി അറിവ് പകര്‍ന്നിരുന്നത് ഭൗതികലക്ഷ്യങ്ങള്ക്കു വേണ്ടിയായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളില്‍ നിന്ന് ഉറവെടുത്ത വാക്കുകള്‍ ലോകത്തിന് ജീവിതദര്‍ശനമായി. ഒരേ സമയം ഗുരുനാഥനും നേതാവുമായിരുന്നു. കുട്ടികളുടെയിടയില്‍ കുട്ടിയായി മാറിയും ജ്ഞാനികള്‍ക്കൊപ്പം ജ്ഞാനിയായും അദ്ദേഹം ഉയര്‍ന്നു. സ്വാമി ചിന്മയാനന്ദന് ആത്മസാക്ഷാത്കാരത്തിന്റെ ഊര്‍ജം തനിക്കു ചുറ്റുമുളളവരിലേക്ക് പകര്‍ന്നിരുന്നു. ലോകത്തെ ഒന്നായിക്കണ്ട ഗുരുനാഥനായിരുന്നു അദ്ദേഹം. സ്വാര്ഥലക്ഷ്യങ്ങളില്ലാതെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ഭൗതികനേട്ടങ്ങള്ക്കുപരി ആത്മീയതലത്തിലേക്ക് അവരെ ഉയര്‍ത്തുകയും ചെയ്തു. പ്രേമവും പ്രചോദനവും സമജ്ജസമായി സമ്മേളിച്ച ഗുരുഭൂതനായിരുന്നു അദ്ദേഹമെന്ന് സ്വാമി തേജോമയാനന്ദ പറഞ്ഞു.
കോട്ടയം ചിന്മയാവിദ്യാലയവും ചിന്മയാ മിഷനും ഒരുമിച്ചാണ് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ചടങ്ങില്‍ പൂര്‍ണകുംഭം നല്കി സ്വാമിയെ സ്വീകരിച്ചു. ഉച്ചക്ക് ചിന്മയാ ജ്യോതി പ്രയാണത്തിന് ഉജ്ജ്വല സ്വീകരണം നല്കി. ചടങ്ങുകള്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണം നടത്തി. ചിന്മയാ മിഷന് കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. കോട്ടയം ചിന്മയാ വിദ്യാലയ പ്രസിഡന്റ് എ. ഗോപാലകൃഷ്ണന്, സെക്രട്ടറി എ. അരവിന്ദന്, ചിന്മയാ മിഷന് ഭരണസമിതിയംഗം പ്രൊഫ. മാടവന ബാലകൃഷ്ണപിളള, കോട്ടയം ചിന്മയാ മിഷന് പ്രസിഡന്റ് എ. രാജഗോപാല്‍, സെക്രട്ടറി എ.എസ്. മണി, ചിന്മയാ വിദ്യാലയ പ്രിന്‍സിപ്പല്‍ ഗീതാദേവി വര്‍മ, എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: