കൊട്ടാരക്കര: ഓരോ കലാകാരനും ജീവിക്കുന്നത് മറ്റുള്ളവര്‍ക്കുവേണ്ടിയാണെന്നും ഒരു കലയും കച്ചവടത്തിന് വേണ്ടിയുള്ളതല്ലെന്നും സംഗീത നാടക അക്കാദമി ചെയര്മാന് സൂര്യ കൃഷ്ണമൂര്‍ത്തി പറഞ്ഞു. പൂവറ്റൂര്‍ നാട്യശാസ്ത്ര വിദ്യാലയത്തിന്റെ ദശവാര്‍ഷികാഘോഷവും പുരസ്കാര സമര്‍പ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു കലാപ്രകടനം കൊണ്ട് മറ്റൊരാള്‍ക്ക് സമാധാനമാകുമെങ്കില്‍ അത് അര്‍ത്ഥവത്താകും. കഥകളിയും കൃഷ്ണനാട്ടവും അവതരിപ്പിക്കുമ്പോള്‍ കാഴ്ചക്കാര്‍ കുറയുന്നുവെങ്കിലും അതിന്റെ ധര്‍മ്മം ഉള്‍ക്കൊണ്ടുകൊണ്ടാണ് കലാകാരന് ആ പ്രകടനം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.എസ്. സുനില്‍ അദ്ധ്യക്ഷനായിരുന്നു. ഗിരിജാ ചന്ദ്രന്, ഗീതാകൃഷ്ണകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി.
ഓട്ടന്തുള്ളല് കലാകാരന് താമരക്കുടി കരുണാകരന് മാസ്റ്റര്‍, കലാതിലകം അപര്‍ണ അനില്‍ എന്നിവരെ ആദരിച്ചു. പഞ്ചായത്തംഗം പൂവറ്റൂര്‍ സുരേന്ദ്രന്, പൂവറ്റൂര്‍ ദേവിവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ വി. രാജീവ്കുമാര്‍, നാട്യശാസ്ത്ര ഡയറക്ടര്‍ സോഫിയ ഹൈലേഷ്, ആറ്റുവാശ്ശേരി എസ്പിഎന്എസ്എസ്യുപിഎസ് ഹെഡ്മാസ്റ്റര് രാജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: