കൊട്ടാരക്കര: മൈലം ദേവിവിലാസം സ്കൂളില്‍ നടന്നുവരുന്ന വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പരിഷത്ത് ശിക്ഷാവര്‍ഗിന് 17ന് സമാപിക്കും. വിഎച്ച്പി അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ ചമ്പത്ത് റായ്, ജോയിന്റ് ജനറല്‍ സെക്രട്ടറി വിനായക് റാവു ദേശ്പാണ്ഡേ എന്നിവരുള്‍പ്പെടെയുള്ള അഖിലേന്ത്യാ നേതാക്കള്‍ ഇതിനകം ക്യാമ്പില്‍ എത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.
വരും ദിവസങ്ങളില്‍ ദേശീയ സത്സംഗപ്രമുഖ് വസന്തരഥ്, ദേശീയ സെക്രട്ടറി സുധാംശു മോഹന്‍ പട്നായിക്ക്, ഗോപാലരത്നം, ദേശീയ സെക്രട്ടറി വെങ്കിടേശ്വരന്, വൈസ് പ്രസിഡന്റ് ബി.ആര്. ബലരാമന്, കെ.വി. മദനന് എന്നിവര്‍ ശിബിരത്തില്‍ എത്തും. ഇത്രയധികം കേന്ദ്ര നേതാക്കള്‍ ആദ്യമായാണ് ഒരു ക്യാമ്പില്‍ പങ്കടുക്കാന്‍ കേരളത്തില്‍ എത്തുന്നത്.
സംഘടിത വിഭാഗങ്ങള്‍ക്കും മുന്നണികള്‍ക്കും ഇടയില്‍പെട്ട് ഞെരുങ്ങുന്ന കേരളത്തിലെ ഹിന്ദുസമൂഹത്തെ നയിക്കാന്‍ പാകത്തില്‍ പ്രവര്‍ത്തകരെ സജ്ജരാക്കുകയാണ് ശിബിരത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രനേതാക്കളെ കൂടാതെ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, സീമാ ജന കല്യാണ്‍ സമിതി ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, സഹകാര്യവാഹുമാരായ എം. രാധാകൃഷ്ണന്, അഡ്വ.എന്‍. ശങ്കര്‍ റാം, തപസ്യകലാസസാഹിത്യവേദി സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി എം. സതീശന്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സംഘടനാ സെക്രട്ടറി എം.സി. വത്സന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. നിര്‍ബന്ധിത മതപരിവര്‍ത്തനം, ഗോവധ നിരോധനം, ദേശസുരക്ഷ, പരിസ്ഥിതി സംരക്ഷണം, സേവനപ്രവര്‍ത്തനം വ്യാപിപ്പിക്കല്‍, ഘര്‍വാപസി തുടങ്ങിയവയാണ് ചര്‍ച്ചയുടെ അജണ്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: