Categories: Samskriti

ആത്മനിവേദനം

Published by

തന്റെ പൗത്രനായ മഹാബലിയുടെ ആത്മനിവേദനയജ്ഞത്തില്‍ സന്തുഷ്ടനായിത്തീര്‍ന്ന ഭഗവത് ഭക്തനായ പ്രഹ്ലാദന്‍പോലും അദ്ദേഹത്തെ ബഹുമാനിക്കുന്നതിനും ഭഗവാനെ സ്തുതിക്കുന്നതിനും അപ്പോള്‍ അവിടെ എത്തിയതായിട്ടാണല്ലോ നാരായണീയ കര്‍ത്താവ് ചൂണ്ടികാണിക്കുന്നത്. അതുകൊണ്ടുതന്നെയാണ് മഹാബലിയുടെ ആത്മനിവേദനം ഇന്നും ഭക്തജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്‌ക്കു വിഷയമായിരിക്കുന്നത്. ദാനശൗണ്ഡനായ മഹാബലിയെ ഭഗവാന്‍ ബന്ധിച്ചു കീഴടക്കിയത് ശരിയാണോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, ഒരു ഭക്തന്റെ മുഖത്തുനിന്ന് അങ്ങനെയൊരു ചോദ്യം ഉണ്ടാകയില്ല.

കാരണം, ജീവന്റെ പരമധര്‍മ്മം ഈശ്വരഭക്തിയാണ്. ആ ഭക്തി പൂര്‍ണമാകുന്നത് ആത്മസമര്‍പ്പണത്തിലും, അഹന്തയ്‌ക്കും മമതയ്‌ക്കും അടിപ്പെട്ട് സംസാരബദ്ധനായിത്തീര്‍ന്ന മഹാബലിയെ ആബന്ധനത്തിനില്‍നിന്ന് മോചിപ്പിച്ച് അഭ്യുദയനിഃ ശ്രേയസങ്ങള്‍ക്ക് പാത്രമായിത്തീര്‍ക്കുകയായിരുന്നു ഭഗവാന്‍ ചെയ്തതെന്നു കാണുമ്പോള്‍ അദ്ദേഹത്തില്‍ ദോഷമാരോപിക്കുവാന്‍ വിവേചികള്‍ക്കു സാധ്യമല്ല. ഭഗവാന്‍തന്നെ പ്രസ്തുത വിഷയത്തെക്കുറിച്ചു മഹാബലിയോടു പറയുന്നതായി നാരായണീയത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നത് അതിനു തെളിവാണ്.

…. തുടരും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by