കൊച്ചി:ചിരപ്രതീക്ഷിതമായ ഫോര്‍ഡ് ഫിഗോ ആസ്പയറിന്റെ വരവ് അറിയിച്ചുകൊണ്ട് നടനും ഗായകനും സംവിധായകനുമായ ഫര്ഹാന് അക്തര്‍ നയിക്കുന്ന റോഡ് ഷോ ഫ്ളാഗ് ഓഫ് ചെയ്തു. ആധുനിക ഇന്ത്യന്‍ ഡ്രൈവിങ്ങിന്റെ മൂല്യങ്ങളും അഭിനിവേശങ്ങളും കണ്ടെത്തുകയാണ് ലക്ഷ്യം.
റോഡ് ഷോയിലെ വിവിധ ഗെയിമുകളില്‍ വിജയിയാകുന്ന ഒരു ഭാഗ്യവാന് ഫോര്‍ഡ് ഫിഗോ ആസ്പയര് കാറാണ് സമ്മാനമായി ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന എട്ട് പേര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന 56 പേര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും.
പത്ത് ആഴ്ച നീണ്ടുനില്‍ക്കുന്ന റോഡ് ഷോ ഇന്ത്യയിലെ 25 നഗരങ്ങളില്‍ പര്യടനം നടത്തും. റെഡ്ബസ് ഡോട്ട് ഇന്‍ സിഇഒ ഫണ്ടീന്ദ്ര സാമ, ഹാപ്പിലി അണ് മാരീഡ് ഡോട്ട് കോം സ്ഥാപകരായ രജത് ട്യൂലി, രാഹുല്‍ ആനന്ദ്, മൈക്രോസോഫ്റ്റ് റിസര്‍ച്ചര്‍ ഇന്ദ്രാണിമേധി, ഐഎന്‍കെ ക്യുറേറ്റര്‍ ലക്ഷ്മി പ്രച്ചൂരി എന്നിവരുടെ അനുഭവ കഥകള്‍ ഫര്ഹാന് അക്തര്‍ റോഡ് ഷോയില്‍ അവതരിപ്പിക്കും.
പൊതുജനങ്ങള്‍ക്ക് ംംം.ംവമറേൃശ്ല്യെീൗ.ശി അനുഭവങ്ങള്‍ പങ്കുവയ്ക്കാം. ആകര്‍ഷകമായ രൂപകല്പന, അതിമനോഹരമായ അകത്തളം, സ്മാര്‍ട്-ഇന്‍-കാര്‍ സാങ്കേതികവിദ്യ, ഇന്ധനലാഭക്ഷമത, തികഞ്ഞ സുരക്ഷിതത്വം എന്നിവയാണ് ഫോര്‍ഡ് ഫിഗോ ആസ്പെയറിന്റെ മുഖമുദ്രയെന്ന് ഫോര്‍ഡ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജ് സര്‍ക്കാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ംംം.ശിറശമ.ളീൃറ.രീാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: