കൊച്ചി : ആക്‌സോ നോബേല്‍ ഇന്ത്യയുടെ പ്രമുഖ ബ്രാന്‍ഡായ ഡ്യൂലക്‌സിന്റെ, ക്രാക് പ്രൂഫ് വെതര്‍ഷീല്‍ഡ് മാക്‌സ് വിപണിയിലെത്തി. ഡ്യൂലക്‌സിന്റെ പ്രീമിയം എക്സ്റ്റീരിയര്‍ എമള്‍ഷനാണിത്.
കെട്ടിടങ്ങള്‍ക്ക് മനോഹാരിത നല്‍കുന്നതോടൊപ്പം ഏതു കഠിന കാലാവസ്ഥയെയും ചെറുത്തു തോല്പിക്കാന്‍ ശേഷിയുള്ള വെതര്‍ ഷീല്‍ഡ് മാക്‌സ് പുറം ഭിത്തികളുടെ സംരക്ഷകന്‍ കൂടിയാണ്. ദീര്‍ഘനാളത്തെ ഈടാണ് വെതര്‍ഷീല്‍ഡ് മാക്‌സിന്റെ മറ്റൊരു ഉറപ്പ്.
ഡ്യൂലക്‌സിന്റെ പ്രമുഖ ഉല്പന്നമാണ് വെതര്‍ഷീല്‍ഡ് മാക്‌സ് എന്ന് അക്‌സോ നോബല്‍ ഇന്ത്യ, ഡെക്കറേറ്റീവ് പെയിന്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ഡയറക്ടര്‍ രാജീവ് രാജഗോപാല്‍ പറഞ്ഞു.
വിള്ളലുകളില്‍ നിന്നും ചുമരുകള്‍ക്ക് രക്ഷാകവചം തീര്‍ക്കുന്ന ക്രാക്ക് പ്രൂഫ് സാങ്കേതിക വിദ്യ വെതര്‍ ഷീല്‍ഡ് മാക്‌സിനെ വ്യത്യസ്തമാക്കുന്നു. നേരിയ വിള്ളലുകളെപ്പോലും തടഞ്ഞ് അത് വീടുകളെ ഈര്‍പ്പവിമുക്തമാക്കുന്നു. ഒപ്പം പുറം ചുമരുകള്‍ക്ക് തിളക്കവും ഭംഗിയും പ്രദാനം ചെയ്യുകയും ചെയ്യും. ഡ്യൂലക്‌സിന് 60 വര്‍ഷത്തെ പാരമ്പര്യമാണ് ഇന്ത്യയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക