മുഹമ്മ: ഹൃദയ ശസ്ത്രക്രിയ നടത്തി മൂന്നു വയസുകാരനെ ജീവിതത്തിലേയ്ക്ക് മടക്കികൊണ്ടുവരുന്നതിന് പണംകണ്ടെത്താനാവാതെ നിര്‍ധന കുടുംബം ഉദാരമതികളുടെ സഹയം തേടുന്നു. എസ്എല്‍പുരം സ്വദേശികളായ അഖിലിന്റെയും വിജയ ലക്ഷ്മിയുടെയും മകനായ ജിഷ്ണുവിന്റെ ചികിത്സാ ചെലവിനാണ് പണമില്ലാതെ മാതാപിതാക്കള്‍ വിഷമിക്കുന്നത്.
ജന്മനാ വേഗത്തിലുള്ള ഹൃദയമിടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജിത്തുവിന്റെ വാല്‍വിന് തകരാര്‍ ഉണ്ടെന്ന് മനസിലായത്. തിരുവനന്തപുരം ശ്രീചിത്രയിലാണ് ചികിത്സ നടത്തുന്നത്. ശസ്ത്രക്രിയ വേണമെന്നും ഇതിനു രണ്ടുലക്ഷം രൂപ ചെലവ് വരുമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും കുടുംബത്തിന് പണം കണ്ടെത്താനായിട്ടില്ല. ഹൃദ്രോഗിയായ അഖില്‍ കൂലി വേലചെയ്ത് ലഭിക്കുന്ന തുഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കുടുംബം മാരാരിക്കുളം കളിത്തട്ടിന് സമീപം വാടക വീട്ടിലാണ് കഴിയുന്നത്. കുരുന്ന് ബാലന്റെ ജീവന് രക്ഷിക്കാന്‍ സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് ധനലക്ഷ്മി ബാങ്ക് എസ് എല്‍ പുരം ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 002700100034490. ഐഎഫ്സി കോഡ്: ഡിഎല്‍എക്സ്ബി 000027. ഫോണ്‍: 8089191223.
പ്രതികരിക്കാൻ ഇവിടെ എഴുതുക: