ആലപ്പുഴ: സായിയുടെ ആലപ്പുഴയിലെ പരിശീലനകേന്ദ്രത്തില്‍ വിഷക്കായ കഴിച്ച് താരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ മുതിര്‍ന്ന വനിതാതാരങ്ങളെ അന്വേഷണ സംഘം മെയ് ഒമ്പതിന് വീണ്ടും ചോദ്യം ചെയ്തു.
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനികളുമായി ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും റാഗിങ് നടന്നിട്ടില്ലെന്ന് സീനിയര്‍ താരങ്ങള്‍ പറഞ്ഞതായ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി: ആര്. പാര്‍ത്ഥസാരഥി പിള്ള പറഞ്ഞു. സീനിയര്‍ താരങ്ങള്‍ക്ക് എതിരെ മരിച്ച അപര്‍ണയുടെ ബന്ധുക്കള്‍ക്കും ചികിത്സയില്‍ കഴിയുന്ന മറ്റു താരങ്ങളുടെ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കിലും വ്യക്തമായി തെളിവുകളില്ലാതെ നടപടി സ്വീകരിക്കാന്‍ കഴിയില്ല.
ചികിത്സയില്‍ കഴിയുന്ന മൂന്ന് താരങ്ങളില്‍ നിന്നും തെളിവെടുക്കുന്നതിനായി ഇന്നലെ മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും സാധിച്ചില്ല. താരങ്ങളുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കാത്തതാണ് തെളിവെടുപ്പ് മുടങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: