ചേര്‍ത്തല: ചില നേതാക്കള്‍ പഴനിയില്‍ തീര്‍ത്ഥയാത്ര പോയത് വിവാദമാക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം രംഗത്ത്. കുടിവെള്ള ക്ഷാമത്തിനെതിരെ പാര്‍ട്ടി നടത്തിയ സമരത്തില്‍ പങ്കെടുക്കാതെ തീര്‍ത്ഥയാത്ര പോയെന്നാണ് വിമര്‍ശനം. ചേര്‍ത്തല താലൂക്കിന്റെ തെക്കന്‍ മേഖലയില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നാഴ്ചയിലേറെയായി.
ജപ്പാന് കുടിവെള്ള പദ്ധതിയുടെ കുഴല്‍ പള്ളിപ്പുറത്തും മായിത്തറയിലും പൊട്ടിയതാണ് വെള്ളം മുടങ്ങാന്‍ കാരണം. ഇതിനെതിരെ സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയാണ് സമരം നടത്തിയത്. സമരത്തില്‍ പങ്കെടുക്കാതെ ചേ ര്‍ത്തല നഗരത്തിനടുത്തുള്ള കഞ്ഞിക്കുഴി ഏരിയ സെന്റര്‍ അംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ലോക്കല്‍ കമ്മറ്റി അംഗമായ സഹകരണ ബാങ്ക് പ്രസിഡന്റ്, ചേര്‍ത്തലയിലെ വനിത ഏരിയ കമ്മറ്റി അംഗം എന്നിവര്‍ തീര്‍ത്ഥയാത്ര പോയത് വിവാദമാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: