പാലക്കാട്: വള്ളിക്കുന്ന് സ്റ്റേഷനുസമീപം സബ്വേ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നു മുതല്‍ 12 വരെ ഇതുവഴിയുള്ള തീവണ്ടിഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. രാവിലെ 10.30മുതല്‍ നാലുവരെയാണ് നിയന്ത്രണം.
മംഗലാപുരംചെന്നൈ എഗ്മോര്മംഗലാപുരം എക്സ്പ്രസ് (16860/16859) കോഴിക്കോടിനും പാലക്കാടിനുമിടയില്‍ സര്‍വീസ് നടത്തില്ല.
മംഗലാപുരത്തുനിന്നുള്ള വണ്ടി കോഴിക്കോട്ട് യാത്ര അവസാനിപ്പിച്ച് തിരിച്ചുപോകും. അതേപോലെ, 9ന് രാത്രി 10.15ന് പുറപ്പെടുന്ന വണ്ടി പാലക്കാട്ട് യാത്രയവസാനിപ്പിച്ച് തിരിച്ചുപോകും.മംഗലാപുരം സെന്ട്രല്നാഗര്കോവില്മംഗലാപുരം സെന്‍ട്രല്‍ ഏറനാട് എക്സ്പ്രസ് (16605/16606) മംഗലാപുരത്തിനും തൃശ്ശൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. നാഗര്‍കോവിലില്‍നിന്ന് വരുന്ന വണ്ടി തൃശ്ശൂരില്‍ യാത്രയവസാനിപ്പിച്ച് തിരിച്ചുപോകും.
കോയമ്പത്തൂര്മംഗലാപുരം – കോയമ്പത്തൂര്‍ പാസഞ്ചറും (56323/56324) പാലക്കാടിനും കോഴിക്കോടിനുമിടയില്‍ സര്‍വീസ് നടത്തില്ല. കോയമ്പത്തൂരില്നിന്നുവരുന്ന വണ്ടി പാലക്കാടുവരെയും മംഗലാപുരത്തുനിന്നുള്ള വണ്ടി കോഴിക്കോടുവരെയും സര്‍വീസ് നടത്തി തിരിച്ചുേപാകും.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) തിരൂരില്‍ യാത്രയവസാനിപ്പിച്ച് തിരുവനന്തപുരത്തേക്ക് തിരിച്ചുപോകും. ലോകമാന്യതിലക്കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസിന് കടലുണ്ടിക്കും പരപ്പനങ്ങാടിക്കുമിടയില്‍ നിയന്ത്രണമേര്പ്പെടുത്തുന്നതിനാല് ഷൊറണൂരില്‍ 55 മിനിട്ട് വൈകിയേ തീവണ്ടിയെത്തൂ.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കോയമ്പ്ത്തൂര്-മംഗലാപുരംകോയന്പത്തൂര് പാസഞ്ചര്‍ എന്നി തീവണ്ടികള്‍ 12നും സമാനമായ രീതിയിലാകും സര്‍വീസ് നടത്തുക.
12ന് നാഗര്‍കോവില്‍മംഗലാപുരം ഏറനാട് എക്സ്പ്രസ്സിന് പരപ്പനങ്ങാടിയില്‍ നിയന്ത്രണമേര്പ്പെടുത്തുന്നതിനാല് 75 മിനിട്ട് വൈകിയേ മംഗലാപുരത്തെത്തൂ. നാഗര്‍കോവില്‍മംഗലാപുരം പരശുറാം എക്സ്പ്രസ് 60 മിനിറ്റും ചെന്നൈ എഗ്മോര്മംഗലാപുരം സെന്‍ട്രല്‍ എക്സ്പ്രസ് 40 മിനിറ്റും വൈകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: