പാലക്കാട്: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ എട്ടുദിവസം നീണ്ടുനില്‍ക്കുന്ന ദേശീയ നദീമഹോത്സവത്തിന് നിളാതീരത്ത് ഇന്ന് തുടക്കമാവും.
നാളെ വൈകീട്ട് 6.30ന് പുഴയെ പശ്ചാത്തലമാക്കി നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനം. 12ന് ഉച്ചയ്‌ക്ക് രണ്ടിന് ചെറുതുരുത്തി സിറ്റി ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും ഭാരതപ്പുഴ സംരക്ഷണവും എന്ന വിഷയത്തില്‍ തൃശ്ശൂര്‍ കില സംഘടിപ്പിക്കുന്ന സെമിനാര്‍.
13ന് വൈകീട്ട് ആറിന് നിളാതീരത്ത് നിളയുടെ വാദ്യം- പുഴയുടെ തീരത്ത് രൂപാന്തരപ്പെട്ട വാദ്യഉപകരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും അവതരണവും.
14ന് വൈകീട്ട് ആറിന് നിളയുടെ സംഗീതം -പുഴയുടെ തീരത്ത് വികാസം പ്രാപിച്ച സംഗീതശാഖകളെക്കുറിച്ചുള്ള ചര്‍ച്ചയും അവതരണവും.15ന് വൈകീട്ട് നാലിന് പഴയ കലാമണ്ഡലത്തില്‍ പ്രദര്‍ശനി ഉദ്ഘാടനം. നിളാ വിചാരവേദി ശശി മേനോന്‍ ഫോട്ടോ എക്‌സിബിഷന്‍ – നിളായനം. ആറന്‍മുളയുടെ നിറക്കൂട്ട് (പമ്പാനദിയെ ആസ്പദമാക്കി വരച്ച എണ്ണഛായചിത്രങ്ങള്‍), കളിയരങ്ങി, കഥകളി എന്നിവ അരങ്ങേറും.
16ന് രാവിലെ 10ന് ചെറുതുരുത്തി പഴയകലാമണ്ഡലം ക്യാമ്പസില്‍ നിളയുടെ ആയൂര്‍വേദ ശാസ്ത്ര പാരമ്പര്യം എന്ന വിഷയത്തിലും, രണ്ടിന് നിളയുടെ പാരിസ്ഥിതിക നേതൃത്വം എന്നി വിഷയത്തിലും സെമിനാര്‍. വൈകീട്ട് ഏഴിന് മുളവാദ്യ സംഗീതം. 17ന് രാവിലെ 10ന് പഴയകലാമണ്ഡലം ക്യാമ്പസില്‍ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചര്‍ച്ച. ഉച്ചയ്‌ക്ക് രണ്ടിന് സാംസ്‌കാരിക സദസ്സും, ഉപഹാര സമര്‍പ്പണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: