കൊച്ചി: സണ്‍ഡേ ഡെലിവറിയുമായി ആമസോണ്‍ ഇന്ത്യ. വണ്‍ഡേ ഡെലിവറി, റ്റൂഡേ ഡെലിവറി, റിലീസ്ഡെ ഡെലിവറി, മിഡ്നൈറ്റ് ഡെലിവറി എന്നിവയ്ക്ക് തുടക്കം കുറിച്ച ആമസോണ്‍ എല്ലാ റെസിഡന്‍ഷ്യല്‍ അഡ്രസ്സുകളിലേക്കും ഉല്പന്നങ്ങള് ഞായറഴ്ചകളിലും വിതരണം ചെയ്യാനാണ് സണ്‍ഡേ ഡെലിവറിയിലൂടെ ലക്ഷ്യമിടുന്നത്.
ഫുള്‍ഫില്‍ഡ് ബൈ ആമസോണ്‍ ടാഗുള്ള ഉത്പന്നങ്ങളാണ് മറ്റു ചാര്ജുകളില്ലാതെതന്നെ സണ്‍ഡേ ഡെലിവറിയിലൂടെ ലഭ്യമാക്കുക. 100 നഗരങ്ങളില്‍ തുടങ്ങുന്ന പദ്ധതി ക്രമേണ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് ആമസോണിന്റെ ലക്ഷ്യമെന്ന് ആമസോണ്‍ ഇന്ത്യ ട്രാന്സ്പോര്ട്ടേഷന് & ലോജിസ്റ്റിക്സ് ഡയറക്ടര്‍ സാമുവല്‍ തോമസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: