മുഹമ്മ: കാവുങ്കല്‍ ശ്രീദേവി ക്ഷേത്രത്തില്‍ മഹാദേവ സന്നിധിയില്‍ നടക്കുന്ന ശിവപുരാണ സത്രവേദിയില്‍ ഒമ്പതാം ദിവസമായ മെയ് എട്ടിന് അതിവിശിഷ്ടമായ ശിവാഗ്നിജ്വലനം നടക്കും. ശിവന് ഊര്ദ്ധമുഖമായ അഗ്നിയാണ്. സപ്തജിഹ്വകളോടു കൂടി പ്രപഞ്ചം മുഴുവന്‍ വര്‍ത്തിക്കുന്ന പരമാത്മ തത്വമാണത്. ശിവപുരാണാന്തര്ഗതമായ അഗ്നിജ്വലനമാണ് ശിവാഗ്നി.
പ്ലാശിന്‍ചമത, കൊന്നച്ചമത, കൂവളച്ചമത, എരുക്കിന്ചമത, ഇലവിന്ചമത എന്നിവ അഗ്നിയിലേക്ക് ആഹൂതി ചെയ്ത് ജ്വലിപ്പിക്കുന്നതാണ് ശിവാഗ്നി. ഈ അഗ്നിയിലേക്ക് ഉമി ചേര്‍ത്ത് ഉണക്കിയ ചാണകം ആഹുതി നടത്തി ഭസ്മം എടുക്കുന്നു. ഈ ഭസ്മ പ്രസാദം ധരിക്കുന്നത് ഏറെ ഔഷധ ഗുണമുള്ളതാണ്.
സത്രവേദിയില്‍ പുലര്‍ച്ചെ 5.30ന് ഗണപതിഹവനം, മഹാമൃത്യുഞ്ജയഹോമം, 6.30ന് ശിവസഹസ്രനാമജപം, ഗ്രന്ഥനമസ്കാരം, 7.30ന് മഹാശിവപുരാണ പാരായണം, പ്രഭാഷണം, വൈകിട്ട് 6.30ന് നാമജപം, ദീപാരാധന, തുടര്‍ന്ന് ശിവാഗ്നി ജ്വലനം- ഭദ്രദീപ പ്രകാശനം ആര്. ജയഗോപാല്‍ കൊല്ലംപറമ്പ് നിര്‍വഹിക്കും. ഏഴിന് സര്‍വൈശ്വര്യപൂജ എന്നിവ നടക്കും.
ഹൈന്ദവ സമൂഹത്തിന്റെ അസംഘിടതാവസ്ഥ മറ്റു സമുദായങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി മാറിയെന്ന് ആചാര്യന് ടി.ആര്. രാമനാഥന്. സത്രവേദിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആദ്ധ്യാത്മികതയുടെ കുറവാണ് അസംഘടിതാവസ്ഥയ്ക്കും പിന്നോക്കം പോകലിനും കാരണം. ഹൈന്ദവേതര സമുദായം ആദ്ധ്യാത്മികതയിലൂടെ സംഘടിക്കുകയും നേട്ടങ്ങള്‍ കൊയ്തെടുക്കുകയും ചെയ്തപ്പോള്‍ നാം ഒന്നുമില്ലാത്തവരായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: