ചെറായി: ഈ വര്‍ഷത്തെ മികച്ച അങ്കണവാടി വര്‍ക്കര്‍ക്കും ഹെല്പ്പര്ക്കുമുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം വൈപ്പിനില്‍. ഐസിഡിഎസ് വൈപ്പിനിന്റെ കീഴിലെ പള്ളിപ്പുറം 5-ാംനമ്പര്‍ ഭാരതമാത അങ്കണവാടിയിലെ ചെറായി തേക്കാനത്ത് ബ്രിജിത്തിന് മികച്ച വര്‍ക്കര്‍ക്കുള്ള അവാര്‍ഡും, എടവനക്കാട് 67-ാം നമ്പര്‍ ഭാരതമാത അങ്കണവാടിയിലെ ഹെല്‍പ്പര്‍ എടവനക്കാട് വാക്കയില്‍ ഹസീനക്ക് മികച്ച ഹെല്‍പ്പര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചത്. 31വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ബ്രിജിത്തിന് അവാര്‍ഡ് ലഭിച്ചത്. ഏഴുവര്‍ഷത്തെ സേവനത്തിനിടയിലാണ് ഹസീനക്ക് അവാര്‍ഡ് ലഭിച്ചത്.
അങ്കണവാടികളിലെ കുട്ടികള്‍ക്ക് വിഷമില്ലാത്ത പച്ചക്കറി ഭക്ഷണം നല്‍കുന്നതിന് സാമൂഹ്യ നീതിവകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കിയ ‘അങ്കണവാടികളില്‍ ഒരു പച്ചക്കറി തോട്ടം’ പദ്ധതി ഹസീനയുടെ ആശയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: