ആലപ്പുഴ: ടൂറിസ്റ്റ് ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു, യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയില്‍ പുന്നപ്ര അറവുകാട് പോളിടെക്നിക്കിന് സമീപം മെയ് ആറിന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നും യാത്രക്കാരുമായി എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം തെറ്റി വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പോസെ്റ്റാടിയുകയും കമ്പികള്‍ കൂട്ടിമുട്ടി സ്ഫോടന ശബ്ദത്തോടെ തീയും പുകയും ഉയരുകയായിരുന്നു. ഇതേസമയം സ്ഫോടനശബ്ദം കേട്ട് പ്രദേശവാസികള്‍ വീടുകളുടെ പുറത്തേയ്ക്ക് ഓടുകയും വിവരം ഉടന്‍തന്നെ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ വിവരംഅറിയിച്ചെങ്കിലും ജീവനക്കാര്‍ ഇവിടെയെത്താതിരുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് നാട്ടുകാര്‍ പുന്നപ്ര പോലീസില്‍ വിവരം അറിയിക്കുകയും ഉടന്‍തന്നെ സംഭവ സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേര്‍ന്ന് മുളക്കഷണങ്ങളുപയോഗിച്ച് ചിതറിക്കിടന്ന പൊട്ടിയ കമ്പികള്‍ മാറ്റി. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
പിന്നീട് പുലര്‍ച്ചെ നാലരയോടെയാണ് പുന്നപ്ര ഇലക്ട്രിസിറ്റി ബോര്‍ഡിലെ ജീവനക്കാര്‍ എത്തിയത്. ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. എന്നാല്‍ ബസിനുള്ളിലുണ്ടായിരുന്ന പതിനാറോളം യാത്രക്കാരും ജീവനക്കാരും അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. വൈകിട്ട് അഞ്ചോടെ ക്രെയിനു പയോഗിച്ച് ബസ് നീക്കം ചെയ്യുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം ഭാഗികമായി തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: