ഐതീഹ്യം
പുരാതനകാലഘട്ടത്തില്‍ ദിവ്യശക്തിയുള്ള ജ്യേഷ്ഠസഹോദരന്മാരായ രണ്ടുയോഗീശ്വരന്മാര്‍ ഇന്നത്തെ പാണ്ഡ്യദേശത്തുനിന്നും മലയാളദേശത്തേക്ക് ഇറങ്ങിത്തിരിച്ചു. പലദേശങ്ങളും ചുറ്റിസഞ്ചരിച്ചു. ഇരുവരും മലയാളനാട്ടിലെത്തി. മലയാളനാട്ടിലെത്തിയ ഇരുവരും പലദേശങ്ങളുംചുറ്റിസഞ്ചരിച്ചുവരവേ ഇരുവരും ചാത്തൂര്‍ദേശത്തിന്റെ വടക്കുഭാഗത്തുള്ള തോണിക്കടവിലെത്തിയപ്പോള്‍ സമയം ഇരുള്‍മൂടപ്പെട്ടിരുന്നു. ആറ്റിന്‍വെള്ളം കൂടുതല്‍ ഉണ്ടായതിനാല്‍ ആറ് കടന്ന് ഇക്കരെ എത്താന്‍ കഴിയാത്തതിനാല്‍ ഇരുവരും തോണിക്കടവിലുള്ളകാവില്‍ തങ്ങി.
ദിവസങ്ങളോളം കാവില്‍കഴിച്ചുകൂട്ടിയിരുന്നു. ആറ്റിന്‍വെള്ളം കുറയാത്തതിനാല്‍ ഒരു രാത്രിയില്‍ ഇരുവരും ആറ് നീന്തിതെക്കേ കരയിലെത്തി ഇരുവരും തെക്കന്‍ ദേശം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. ഇന്നത്തെ വലിയ പള്ളി നില്ക്കുന്ന സ്ഥാനത്ത് വന്നപ്പോള്‍ആറ് നീന്തി ക്ഷീണിതനായ അനുജന് വെള്ളദാഹമുണ്ടായി. തൊട്ടടുത്തുള്ള വെളിച്ചം കണ്ട ഭവനത്തില്‍ ജ്യേഷ്ഠന്റെ അനുമതിയോടെ ചെന്ന് വെള്ളം വാങ്ങികുടിച്ചു. വെള്ളം മേടിച്ചുകുടിച്ചതിനുശേഷമാണ് അറിയുന്നത് അതൊരു ക്രിസ്തീയ ഭവനമായിരുന്നു. ക്രിസ്തീയ ഭവനത്തില്‍ചെന്ന് വെള്ളംമേടിച്ച് കുടിച്ച ഭ്രഷ്ട് ബാധിച്ചുപോയ അനുജനുമൊത്ത് യാത്ര തുടരുവാന്‍ ജ്യേഷ്ഠന് തയ്യാറായില്ല. എന്നാല്‍ തന്റെ അനുമതിയോടെ ക്രിസ്തീയഭവനത്തില്‍ ചെന്ന്വെള്ളം മേടിച്ച്കുടിച്ചു ഭ്രഷ്ട് ബാധിച്ചുപോയ അനുജനെ യാത്രാമധ്യേ ഉപേക്ഷിച്ചു യാത്ര തുടരുവാനും വയ്യാത്ത നിലയില്‍ ജ്യേഷ്ഠന് നിന്ന് വിഷമിക്കുന്നത് കണ്ടപ്പോള്‍ജ്യേഷ്ഠനോട് അനുജന് പറഞ്ഞുവത്രേ.
ക്രിസ്തീയഭവനത്തില്‍കയറിവെള്ളംകുടിച്ച് ഭ്രഷ്ട് ബാധിച്ചുപോയ ഞാന്‍ എന്റെയാത്ര ഇവിടെ അവസാനിപ്പിക്കുന്നു. ഞാന്‍ ഇവിടെ കുടികൊള്ളാം. എന്റെ ധനുരാശിയില്‍ കുടികൊള്ളും മഹാദേവന് എനിക്ക ്തുണയായുണ്ട്. ജ്യേഷ്ഠന് യാത്ര തുടരുക. ഇത്കേട്ട ജ്യേഷ്ഠന് അനുജനോട് പറഞ്ഞുവത്രേ. ഈ യാത്രാമധ്യേ നിന്നെ ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറല്ല. നീ ഇവിടെഇരുന്ന ്വിളിച്ചാല്‍ കേള്‍ക്കുംദൂരത്ത് എന്റെമുന്നിലെരിയും ഒരു ദിനം നിനക്ക് കാണുവണ്ണം നിന്റെരാശിയില്‍ ഞാന്‍ കാണും എന്ന് ജ്യേഷ്ഠന് അനുജന് വാക്ക്കൊടുത്തതിന് ശേഷം ജ്യേഷ്ഠന് യാത്ര തുടര്‍ന്നു. ആ യാത്രയില്‍ ജ്യേഷ്ഠന് കുളങ്ങരകാവില്‍ചെന്ന് കുടികൊണ്ടു. എന്നാല്‍ അവിടെ താഴ്ന്ന പ്രദേശമായതിനാല്‍ അനുജന് കൊടുത്ത വാക്ക് പാലിക്കുവാന്‍ കഴിയാത്തതിനാല്‍ അവിടെ നിന്ന്എഴുന്നേറ്റ് തോട്ടുവരമ്പേ മുകളിലേക്ക് നടന്ന് തോടിന് തെക്കേ കരയില്‍ പാട്ടുപണയില്‍ ദേവീസന്നിധിയില്‍ ചെന്ന് ഇരിപ്പിടമുറപ്പിച്ചുവത്രേ. അവിടെയും മുന്‍ പറഞ്ഞതാണ് അനുഭവപ്പെട്ടത്. അവിടുന്ന്എഴുന്നേറ്റ് തോട്ടുവരമ്പേ മുകളിലേക്ക് നടന്ന് തോട്ടിന് തെക്കേകരയിലുള്ള കാട്കയറി ചെന്ന് ഒരു കാഞ്ഞിരമരത്തിന് ചുവട്ടില്‍ചെന്ന് ഇരിപ്പിടമുറപ്പിച്ചു. ചാത്തൂര്‍ ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥന്റേയും ഐതീഹ്യവും നിലവിലുണ്ട്.
പാട്ടുപണയുടെ വടക്ക്വയലിന് വടക്ക് താണിക്കായില്‍ പണയില്‍ ഒരുകുടി പുലയസമുദായംതാമസമുണ്ടായിരുന്നു. ആ കുടുംബത്തിലെ കാരണവരായതാണിക്കായില്‍ വേലുന്നാള്‍ മന്ത്രവിദ്യയിലൂടെ എന്ത്കാര്യവും മുന്‍കൂട്ടി കാണുവാനുള്ള കഴിവ് വേലുന്നാര്‍ നേടിയിരുന്നു. ഒരുദിവസം അര്‍ദ്ധരാത്രിയില്‍ മുറ്റത്ത് തീ കൂട്ടിഅതിന്റെ വെളിച്ചത്തില്‍ വെള്ളക്കായില്‍ ഈര്‍ക്കില്‍കോര്‍ത്ത്കുതിരയുണ്ടാക്കി തന്റെ മന്ത്രശക്തിയില്‍ ആ കുതിരയെ നടത്തി കണ്ട് രസിച്ചുകൊണ്ടിരിക്കുമ്പോള്‍ തെക്കേ തോട്ടുവരമ്പത്ത് ഒരാള്‍ നില്ക്കുന്നതായി കണ്ടു. ഉടനെ തന്നെ ശംഖ് എടുത്ത്കൊണ്ട് ഫലം നോക്കി. ശംഖ് രണ്ടും കിരാശിയില്‍ ഫലം കണ്ടു. തോട്ടുവരമ്പില് ദിക്കറിയാതെ നില്‍ക്കുന്നത് ഭൂതനാഥനാണല്ലോഎന്ന് വേലുത്താന്‍ മനസ്സിലാക്കി. ഉടനെതന്നെ തന്റെ ധനുരാശിയില്‍ നിന്ന് ഒരു കാഞ്ഞിരക്കമ്പ് വെട്ടി പന്തം ചുറ്റിഉണ്ടാക്കി കൂട്ടിയിരുന്ന പുക്കരിയില്‍ നിന്നും ഒരുപിടി വിണക്കാരിയെടുത്ത് കയ്യാലമര്‍ത്തി ഞെരിച്ചതിന്റെ എണ്ണയെടുത്ത് ആ എണ്ണയില്‍ പന്തം മുക്കികത്തിച്ച് തോട്ടുവരമ്പിലേക്ക് ചെന്ന് ഭൂതനാഥന്‍ വെളിച്ചം നല്കി. അ വെളിച്ചം കണ്ട് മുകളിലേക്ക് നടന്ന ഭൂതനാഥന്‍ ആറാട്ട്കണ്ടത്തില്‍ചെന്ന് നിലയുറപ്പിച്ചു.
ആറാട്ട്കണ്ടത്തില്‍ പന്തം കുത്തി നിര്‍ത്തിയശേഷം വേലുത്താന്‍ ആറാട്ട് കണ്ടത്തില്‍ ശംഖ് നിരത്തി ഫലം നോക്കി. ആ ദിവസത്തില്‍ മേടംരാശിയില്‍ കുടികൊള്ളും പള്ളിത്തമ്പുരാനെ ഫലംകണ്ടു. രണ്ടരഫലത്തില്‍ ധനുരാശിയില്‍ കുടികൊള്ളും മഹാദേവനെ ഫലംകണ്ടു. മൂന്നാം ഫലകത്തില്‍ കിരാശിയില്‍ ശ്രീഭൂതനാഥന് ഇരിപ്പിടം ഫലം കണ്ടശേഷം പന്തമെടുത്ത്തെക്കേ കുന്നിന് മുകളിലേക്ക് വലിച്ചെറിഞ്ഞു. പന്തം ഒരുകാഞ്ഞിരമരത്തില്‍ ചെന്നുവീണത്രേ. താണിക്കായില്‍ വേലുത്താന്‍ എറിഞ്ഞ പന്തം ചെന്നുവീണ കാഞ്ഞിരമരത്തിന് ചുവട്ടില്‍ചെന്ന് ശ്രീഭുതനാഥന്‍ കുടികൊണ്ട സ്ഥലത്താണ് ഇന്നത്തെ ക്ഷേത്രം നിലനില്‍ക്കുന്നത് എന്നാണ് പറഞ്ഞുവരുന്നത്.അനുജന് കുടികൊണ്ട സ്ഥാനത്താണ് ഇന്നത്തെ വലിയപള്ളി സ്ഥാപിച്ചിരിക്കുന്നത്. അനുജനെ വലിയപള്ളിത്തമ്പുരാന്‍ എന്നുഅറിയപ്പെടുന്നു.
തെക്കന്‍ കേരളത്തില്‍ മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു പ്രത്യേകത ഈ മൂന്നുദേവാലയങ്ങളില്‍ കാണാന്‍ കഴിയും. ചേനമത്തു മഹാദേവര്‍ ക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും ശ്രീഭൂതനാഥക്ഷേത്രത്തിന്റേയും നേര്‍മദ്ധ്യേ നേര്‍വരയില്‍ മേടംരാശിയില്‍ പടിഞ്ഞാറോട്ട് ദര്‍ശനവുമായി പള്ളിത്തമ്പുരാന്‍. പള്ളിത്തമ്പുരാന്റെ ധനുരാശിയില്‍ കിഴക്കോട്ട്ദര്‍ശനവുമായി മഹാദേവര്‍. കിരാശിയില്‍ കിഴക്കോട്ട് ദര്‍ശനവുമായി ശ്രീഭൂതനാഥനും കുടികൊള്ളുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: