മധുസ്ഫീതാവാചഃ പരമമമൃതം നിര്‍മിതവത-
സ്തവ ബ്രഹ്മന്‍ കിംവാഗപി സുരഗുരോര്‍വിസ്മയപദം
മമത്വേതാംവാണീംഗുണകഥനപുണ്യേന ഭവതഃ
പുനാമീത്യര്‍ഥ്യേസ്മിന്‍ പുരമഥന ബുദ്ധിര്‍ വ്യവസിതാ
ഹേ ബ്രഹ്മന്‍, തേനിനു തുല്യം മധുരമുള്ളവയുംഅമൃതതുല്യവുമായവാക്കുകള്‍(വേദങ്ങള്‍) നിര്‍മ്മിച്ച നിന്തിരുവടിയ്‌ക്ക്‌ദേവഗുരു ബൃഹസ്പതിയുടെവാക്കുകള്‍ പോലുംവിസ്മയം ജനിപ്പിക്കുകയില്ല. അല്ലയോ പുരമഥനാ, അങ്ങയുടെഗുണങ്ങള്‍കീര്‍ത്തിക്കുന്നതിലൂടെലഭിക്കുന്ന പുണ്യംകൊണ്ട്എന്റെ ഈ വാക്കിനെ പരിശുദ്ധമാക്കാമല്ലോ എന്നുചിന്തിച്ചാണുഎന്റെ ബുദ്ധി നിന്തിരുവടിയെസ്തുതിക്കുന്നതില്‍വ്യാപരിക്കുന്നത്(സ്തുതിക്കാന്‍ ഉദ്യമിക്കുന്നത്).
ഭഗവാനെ സ്തുതിക്കുകഎന്നത്എളുപ്പമല്ല.ദേവഗുരു പോലും മധുനിഷ്യന്ദികളായ പദാവലികളാല്‍ ഭഗവാനെ സ്തുതിക്കുവാന്‍ അസമര്‍ത്ഥനാണ്. എങ്കിലും പുഷ്പദന്തന്‍ ബ്രഹ്മസ്വരൂപനായ ത്രിപുരാ ന്തകനെ സ്തുതിക്കാന്‍ ആരംഭിക്കുന്നു. ഭഗവദ്ഗുണാനുകീര്‍ത്തനം കൊണ്ട് തന്റെവാക്കുകള്‍ പരിശുദ്ധവും സഫലവുമാകുമെന്ന പ്രത്യാശയാലാണു താന്‍ ശിവസ്തുതിയില്‍ ഏര്‍പ്പെടുന്നത് എന്ന് പുഷ്പദന്തന്‍ പറയുന്നു.
തവൈശ്വര്യംയത്തജ്ജഗദുദയരക്ഷാപ്രളയകൃത്
ത്രയീവസ്തുവ്യസ്തംതിസൃഷുഗുണഭിന്നാസു തനുഷു
അഭവ്യാനാമസ്മിന്‍ വരദരമണീയാമരമണീം
വിഹന്തുംവ്യാക്രോശീംവിദധത ഇഹൈകേ ജഡധിയഃ
അല്ലയോവരദായകനായ ഭഗവാനേ, മൂന്നുവേദങ്ങളിലും പ്രതിപാദിച്ചിട്ടുള്ളതുംജഗത്തിന്റെസൃഷ്ടിസ്ഥിതിസംഹാരങ്ങള്‍ചെയ്യുന്നതിനായിരജസ്സ്‌സത്ത്വംതമസ്സ്എന്നീ ത്രിഗുണങ്ങള്‍ക്കനുസരിച്ച് ബ്രഹ്മാവിഷ്ണുമഹേശ്വരന്‍ എന്ന്മൂന്ന്‌വ്യത്യസ്തരൂപങ്ങളില്‍ നിലകൊള്ളുന്നതുമായ നിന്തിരുവടിയുടെഐശ്വര്യത്തെ നിഷേധിക്കുവാന്‍ മന്ദമതികളായചിലര്‍(നാസ്തികര്‍) നിന്തിരുവടിയേക്കുറിച്ച് ഭാഗ്യഹീനരായ അല്‍പബുദ്ധികള്‍ക്കു മാത്രംരസിക്കുന്ന അസത്യങ്ങളും നിന്ദ്യവുമായ അക്ഷേപങ്ങള്‍ ഉന്നയിക്കുന്നു. മഹേശ്വരന്റെഐശ്വര്യത്തെ നിഷേധിക്കുന്നവരെപുഷ്പദന്തന്‍ പരിഹസിക്കുന്നു.
… തുടരും
















