അഞ്ചല്‍: ഇടതു-വലതു മുന്നണികളുടെ അഴിമതി നിറഞ്ഞകേരള ‘രണത്തിന് ബിജെപി അവസാനം കുറിക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.ജോര്‍ജ്ജ് കുര്യന് പറഞ്ഞു. കേരളവികസനത്തിന് ഇനി ബിജെപി മത്രമേയുള്ളൂ. ജില്ലാപ്രസിഡന്റ് എം.സുനില്‍ നയിക്കുന്ന ജാഥക്ക്അഞ്ചലില് നല്കിയസ്വീകരണത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒത്തുതീര്‍പ്പ് സമരങ്ങളില്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സമരമായിരുന്നു സിപിഎമ്മിന്റെ സെക്രട്ടേറിയറ്റ് സമരം.
പാമോലിന്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ച വിജിലന്‍സ് കോടതി ജഡ്ജിക്ക് നാട് വിടേണ്ടിവന്ന നാടാണ് നമ്മുടേത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയാകട്ടെ എളമരം കരീമിന്റെ അഞ്ചുകോടി ക്വാറി ഇടപാട് ഒതുക്കാനാവശ്യപ്പെടുകയാണുണ്ടായത്.
നോട്ടെണ്ണുന്ന യന്ത്രം വച്ച് കോഴപ്പണം എണ്ണിമേടിക്കുന്ന മിടുക്കനാണ് പാലായിലെ മാണിക്യം മാണി.മാണി പറയുന്നു എന്നെക്കാള്‍ കൂടുതല്‍ വാങ്ങിയവര്‍ വേറെ മന്ത്രിമാരാണന്ന്.
ബിജെപി കോര്‍പ്പറേറ്റ് ആളുകളെ വളര്ത്തുന്നവരാണന്നാണ് ഇപ്പോള്‍ പറയുന്നത്.മോഡി ‘രണത്തിലെത്തിയ പത്തു മാസംകൊണ്ടാണോ അംബാനിയും, അദാനിയും, റ്റാറ്റായും,റിലയന്സുംകോര്പ്പറേറ്റായത്.
പിന്നോക്ക സമുദായക്കാരനായ പട്ടിണിക്കുടുംബത്തിലെ അംഗം പ്രധാനമന്ത്രിയായത് ഇന്ത്യയുടെ ഭരണം കയ്യാളിയിരുന്ന കുത്തക മുതലാളി കോണ്‍ഗ്രസിന് സഹിക്കുന്നില്ല.മോഡിയെക്കുറിച്ച് കിംവദന്തി പരത്താനുള്ള കാരണമിതാണ്.പക്ഷെ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ ഭാവിയും ഇനി ബിജെപിയെ ആശ്രയിച്ചാണ് .പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടിച്ച ഇടതു വലതു മുന്നണികളുടെ സ്ഥാനത്ത് വ്യവസായ ഇടനാഴി ബിജെപി കൊണ്ടുവരുന്നു.
ഇവിടെ പത്തുകോടി ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കും. ഒപ്പം,നാല്കോടി വീട് ഗ്രാമങ്ങളിലും, രണ്ട്കോടി വീട് നഗരങ്ങളിലും നിര്‍മ്മിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നു .ഇതിനാണ് ഭൂമി ഏറ്റെടുക്കല്‍ ബില്‍ കൊണ്ടുവരുന്നത്.സ്ഥലം ഏറ്റെടുക്കുമ്പോള്‍ മൂന്നിരട്ടി നഷ്ടപരിഹാരം നല്കാന് ബില്ലില്‍ വ്യവസ്ഥയുണ്ട്. പട്ടാളത്തിനും, അടിസ്ഥാന വികസനത്തിനും, കുടിവെള്ളപദ്ധതിക്കും,ഭൂമിവേണം. ഇതിനെയാണ് കോണ്‍ഗ്രസ് കണ്ണടച്ച് എതിര്‍ക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.
ബിജെപി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വടമണ്‍ ബിജു അദ്ധ്യക്ഷനായിരുന്നു.എം.ആര്.സുരേഷ്, അരുണ്‍, നന്ദന് അഗസ്ത്യക്കോട്, വേണു അലയമണ്‍, ജാഥാ ക്യാപ്റ്റന്‍ എം.സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: