കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 9 ന് ഉദ്ഘാടനം ചെയ്യുന്ന മൂന്ന് പൂതിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ നടത്തിപ്പില്‍ സജീവമായി പങ്കു ചേരാന്‍ ആന്ധ്രാ ബാങ്ക് കൊച്ചി സോണല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടപടികള്‍ ആരംഭിച്ചു.
പിഎംഎസ്ബിവൈ, പിഎംജെബിവൈ, അടല്‍ പെന്ഷന് യോജന എന്നിവയാണ് ദേശീയ തലത്തില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്‍. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം ജനങ്ങള്‍ക്കു നല്‍കും. പരമാവധി പേരെ പദ്ധതികളില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണമെന്ന് ആന്ധ്രാ ബാങ്ക് കൊച്ചി സോണിനു കീഴിലുള്ള 32 ശാഖകളിലെയും ജീവനക്കാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള സൗകര്യങ്ങളുമായി പൊതു സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഇതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ല. പ്രത്യേക കണ്ട്രോള് റൂം തുറന്ന് പൊതു ജനങ്ങള്‍ക്കു ബന്ധപ്പെടാവുന്ന ഫോണ്‍ നമ്പറുകളും ഇമെയില്‍ വിലാസവും പ്രസിദ്ധീകരിക്കുമെന്നും ചീഫ് മാനേജര്‍ എസ്. പ്രകാശ് റാവു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: