തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മാലിന്യനീക്കം നിലച്ചതും കാലാവസ്ഥാ വ്യതിയാനവും രോഗങ്ങള്‍ക്കു കാരണമാകുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
ജലജന്യ രോഗങ്ങളും എലിപ്പനിയും പടരാന്‍ സാധ്യതയുണ്ട്. ഡെങ്കിപ്പനിയടക്കമുള്ള വൈറസ് രോഗങ്ങള്‍ക്കു സാധ്യത കൂടുതലാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്കുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ പത്തുലക്ഷത്തിലധികം പേര്‍ക്കാണു പകര്‍ച്ചവ്യാധി ഉണ്ടായത്. 66 പേര് മരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: