കൊച്ചി: ഭക്ഷ്യകാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുതിനായി ധനസഹായവുമായി ഈസ്റ്റേണ്‍ രംഗത്ത്. രാജ്യത്തെ ഭക്ഷ്യ-കാര്‍ഷിക മേഖലയില്‍ നാലുപതിറ്റാണ്ടായി തങ്ങള്‍ക്കുള്ള പ്രവര്‍ത്തനപാരമ്പര്യം പുതിയ തലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയുമാണ് ഈസ്റ്റേണിന്റെ ലക്ഷ്യം. ഇതിനായി 125 കോടിരൂപയുടെ ഇന്‍ഡ്യന്‍ മിലേനിയം ഫണ്ട് സ്പോസര്‍ ചെയ്തു.
നിലവില്‍ സാങ്കേതികരംഗത്ത് ഒട്ടേറെ സ്റ്റാര്‍ട്ടപ്പുകള്‍ ഉദയം കൊള്ളുകയും അവയില്‍ മിക്കതിനും വിവിധ മേഖലകളില്‍ നിന്ന് ധനസഹായം ലഭിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭക്ഷ്യ-കാര്‍ഷിക മേഖലകളില്‍ ഈ പ്രവണത വളരെ കുറവാണ്.
ഭക്ഷ്യവ്യവസായത്തിലും സ്വകാര്യഓഹരി മേഖലയിലും വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ക്യാപ്അലെഫ് മേധാവി ജോര്ജ്തോമസിന്റെ വൈദഗ്ദ്ധ്യംകൂടി ഉപയോഗിച്ചാണ് ഈസ്റ്റേണ്‍ ഈ രംഗത്ത് മുതല്‍മുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അണുകുടുംബങ്ങളും ഉദ്യോഗസ്ഥരായ ദമ്പതിമാരും പെരുകിയതോടെ ഭക്ഷണം പാകം ചെയ്യുതിനായി അധികം സമയം ചെലവഴിക്കാന്‍ സാധിക്കാത്ത സമൂഹമായി നാം മാറിക്കഴിഞ്ഞു. വരുമാനത്തിലും ജീവിതരീതികളിലും സംഭവിച്ച ഗുണപരമായ മാറ്റം, സുഗമമായി ലഭിക്കുന്നതും പാകംചെയ്തതുമായ ഭക്ഷണങ്ങള്‍ക്ക് ആവശ്യക്കാരേറെയാകാന് കാരണമായി.
ഗുണനിലവാരമുള്ളതും ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കളാണ് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കന്നത്. അത്തരത്തിലുള്ള സംരംഭങ്ങളുടെ ഭാവിസാധ്യതകള്‍ ഉപയോഗിക്കാന്‍ തയ്യാറായവരെ പ്രോല്‍സാഹിപ്പിക്കുകയാണ് ഈസ്റ്റേണിന്റെ ലക്ഷ്യമെന്ന് ചെയര്മാന് നവാസ് മീരാന്‍ പറഞ്ഞു.
കൃഷിയോഗ്യമായ ഭൂമിയുടെ ലഭ്യത കുറഞ്ഞു തുടങ്ങിയതിനാല്‍ ഉല്പാദനക്ഷമത വര്‍ധിപ്പിക്കേണ്ടതും ആവശ്യമാണ്. അതിനായി നൂതനമായ സാങ്കേതികവിദ്യകളും ഗുണനിലവാരമുള്ള വിത്തുകളും ആവശ്യമാണ്.
കൃഷിക്കാരുടെ മാത്രമല്ല, മൊത്തത്തിലുള്ള പാരിസ്ഥിതിക വികസനമാണ് ആവശ്യം . ചരക്കുകടത്തും സംഭരിച്ചുസൂക്ഷിക്കലും ഭക്ഷ്യവസ്തുക്കള്‍ ചീത്തയായിപ്പോകുതിന്റെ കാരണങ്ങളാണെന്നും ഈ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും നവാസ്ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ പ്രതിമാസം 4000 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് ഈസ്റ്റേണ്‍ ഇന്ത്യന്‍ വിപണിയില്വിറ്റഴിക്കുത്. 800 ടണ്‍ കയറ്റിയയക്കുകയുംചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിറ്റുവരവില്‍ 18ശതമാനം വര്‍ധനവാണ് ഈസ്റ്റേണിന് ലഭിച്ചത്.
കയറ്റുമതിയില്‍ 19 ശതമാനത്തിന്റെവര്ധനവുമുണ്ടായി. അടുത്തവര്‍ഷം ഇത് യഥാക്രമം 60 ശതമാനത്തിലും 65 ശതമാനത്തിലും എത്തിക്കാനാണ് ശ്രമമെന്ന് നവാസ് മീരാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: