എരുമേലി: തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് ആധാര്‍കാര്‍ഡുമായി ലിങ്കുചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കുന്നതില്‍ മലയോര മേഖലയിലെ ഉദ്യോഗസ്ഥര്‍ അനാസ്ഥ കാട്ടുന്നതായി പരാതി. പദ്ധതി നടപ്പാക്കാനായി നല്കുന്ന അപേക്ഷാ ഫാറങ്ങള്‍ പൂരിപ്പിക്കാന്‍ ബിഎല്‍ഒ വേണമെന്നിരിക്കെ മലയോരമേഖളയില് അപേക്ഷകള്‍ നാട്ടുകാര്‍ക്ക് കൊടുത്തുവിടുകയാണെന്നും പുരിപ്പിച്ച അപേക്ഷകള്‍ ഉത്തരവാദിത്വപ്പെട്ടവര്‍ നിര്ദ്ദേശിക്കുന്നസ്ഥലത്ത് കൊടുക്കാനുമാണ് ചിലര്‍ നിര്‍ദ്ദേശിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ഈമാസം 5നുമുമ്പ് പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് വീടുകള്‍ കയറിയിറങ്ങി അപേക്ഷ പൂരിപ്പിക്കാന്‍ ബിഎല്‍ഒമാരായ അംഗ ന്‍വാടി ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നു. സമയക്കുറവും ജോലിഭാരവുമാണ് ഇവരെ ബുദ്ധിമുട്ടിലാക്കുന്നത്. ഒരു വീട്ടില്‍ ഒരാളുടെ അപേക്ഷ പൂരിപ്പിച്ച് കൊടുക്കുകയും മറ്റുള്ളവര്‍ ആയതുനോക്കി പൂരിപ്പിക്കാനുമാണ് ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വാര്‍ഡുകള്‍ മാറ്റി ജോലിക്കു വിടുന്നതും, തുച്ഛമായ വേതനവും പദ്ധതി നടപ്പാക്കുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് ദുരിതമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
അപേക്ഷകള്‍ നല്‍കുന്നതിലും പൂരിപ്പിക്കുന്നതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടുത്ത അനാസ്ഥ കാട്ടുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അപേക്ഷകള്‍ അറിയാവുന്നവരുടെ കയ്യില്‍ കൊടുത്തുവിടുകയും പൂരിപ്പിച്ചവ സ്വീകരിക്കുകയും ചെയ്യുകയാണ്. വീടുകളിലെത്തി അപേക്ഷകള്‍ പൂരിപ്പിക്കുകയും കൃത്യതയോടെ ആധാര്‍ കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തുകയും ഒപ്പ് ഇടുവിക്കുകയും ചെയ്യേണ്ടുന്നവര്‍ അപേക്ഷകര്‍തന്നെ പൂരിപ്പിച്ച അപേക്ഷകള്‍ വാങ്ങുന്നതിലെ കൃത്യത പദ്ധതിക്കുതന്നെ തിരിച്ചടിയാകുമെന്നും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: