കൊച്ചി: കൊച്ചി റിഫൈനറിയില്‍ ഭാരത് പെട്രോളിയം കോര്പേറേഷന് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വന്‍കിട ഉപകരണങ്ങള്‍ റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ കരാറുകാര്‍ അതീവജാഗ്രത പാലിക്കണമെന്നു എഡിഎം ബി. രാമചന്ദ്രന് നിര്‍ദേശം നല്കി. ഇതു സംബന്ധിച്ച് കളക്ടറേറ്റില്‍ ബിപിസിഎല്‍, പോലീസ്, ട്രാഫിക് വിഭാഗം, കെഎസ്ഇബി ഉള്‍പ്പെടെ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്നു.
കൊച്ചി റിഫൈനറിയില്‍ 20,000 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണു നടപ്പിലാക്കി വരുന്നത്. നിര്മാണജോലികള്ക്കായുള്ള വന്‍കിട ഉപകരണങ്ങളുടെ നീക്കം സംബന്ധിച്ച് ഹൈക്കോടതി നിര്ദേശമനമനുസരിച്ച് ബന്ധപ്പെട്ട് സമിതി മുമ്പാകെ അപേക്്ഷ സമര്‍പ്പിച്ച് അനുമതി നേടിയതിനു ശേഷം മാത്രമേ അവ റോഡിലൂടെ കൊണ്ടുപോകാവൂ. ബന്ധപ്പെട്ട സമിതിയുടെ യോഗം എല്ലാമാസവും ചേരുന്നുണ്ട്.
ഇത്തരത്തില്‍ വന്‍കിട ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത് പൊതുജനങ്ങള്‍ക്കു പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വൈദ്യുതി ലൈനുകള്‍ വരെ അഴിച്ചുമാറ്റിയ ശേഷമാണു കൂറ്റന്‍ ഉപകരണങ്ങള്‍ കൊണ്ടുപോകുന്നത്. അതിനാല്‍ ഉപകരണങ്ങള്‍ അവധിദിനങ്ങളില്‍ കൊണ്ടുപോകുകയും അതു സംബന്ധിച്ച് പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യണം.
ഇക്കാര്യത്തില്‍ കോ ഓര്‍ഡിനേഷന്‍ ചുമതല കൃത്യമായി നിര്‍വഹിക്കണമെന്നു ഭാരത് പെട്രോളിയം കോര്പറേഷന് എഡിഎം നിര്‍ദേശം നല്കി. മുന്‍കൂര്‍ അനുമതി കൂടാതെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഉപകരണങ്ങള്‍ നഗരാതിര്ത്തിയില്ത്തന്നെ തടഞ്ഞിടും. ഈ സാഹചര്യമുണ്ടായാല്‍ അതിന് കരാറുകാരായിരിക്കും പൂര്‍ണ ഉത്തരവാദികളെന്നും എഡിഎം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: