പാലക്കാട്: മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്നും, ഇടതു വലതു മുന്നണികളുടെ ഹിന്ദുവിരുദ്ധനിലപാടും ന്യൂനപക്ഷ പ്രീണനവും തിരിച്ചറിഞ്ഞുകൊണ്ട് ഹിന്ദുക്കള്‍ ജാതീയത മറന്നും രാഷ്‌ട്രീയത മറന്നും ഒന്നി്ക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശശികലടീച്ചര്‍ പറഞ്ഞു.
മെയ് 2 മാറാട് ദിനം ദേശരക്ഷാ സമ്മേളനത്തിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് പി.എന്‍.ശ്രീരാമന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമിതി അംഗം കെ.ഹരീന്ദ്രകുമാര്‍, ജനറല്‍ സെക്രട്ടറി പ്രസാദ് കല്ലേകുളങ്ങര, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാങ്കാവ്, മഹിളാ ഐക്യവേദി സംസ്ഥാന സമിതി അംഗം പ്രിയാ ശിവഗിരി, വൈസ് പ്രസിഡന്റ് പി.ഹരിദാസ്, പ്രഭാകരന്‍ വണ്ടാഴി എന്നിവര്‍ സംസാരിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: