കൊച്ചി : ടിവിഎസ് മോട്ടോര്‍ കമ്പനി, ഫീനിക്സ് 125 മോട്ടോര്‍ സൈക്കിള്‍ വിപണിയിലിറക്കി. പുതിയ ടാങ്ക് സ്കൂപ്സ്, പ്രീമിയം 3ഡി ലോഗോ, മുന്‍ഭാഗത്തെ വൈസര്‍, പില്യണ്‍ ഗ്രാബ് റെയില്‍, വൈറ്റ് ബാക്ലിറ്റ്, സമ്പൂര്‍ണ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, റിവ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍, ലോ ബാറ്ററി ഇന്‍ഡിക്കേറ്റര്‍, റോട്ടോ-പെറ്റല്‍ ഡിസ്ക് ബ്രേയ്ക്സ്, ട്യൂബ്ലസ് ടയറുകള്‍ എന്നിവയാണ് ശ്രദ്ധേയമായ ഘടകങ്ങള്‍.
വെഹിക്കിള്‍ ലൊക്കേഷന്‍ അസിസ്റ്റാണ് മറ്റൊരു പ്രത്യേകത. മോട്ടോര്‍ സൈക്കിളിന്റെ താക്കോലില്‍ അമര്‍ത്തിയാല്‍ പാര്‍ക്കിങ് ഏരിയയില്‍ മോട്ടോര്‍ സൈക്കിള്‍ പെട്ടെന്ന് കണ്ടുപിടിക്കാം. ഒരു ലിറ്റര്‍ പെട്രോളിന് 67 കിലോമീറ്ററാണ് കമ്പനി അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: