മാമുനിവാക്യംകേട്ടു,
മരം മരം എന്നേറെയുരുവിട്ടുവേടന്,
രാമനില്‍ ചെന്നെത്തി
മഹാമുനി വാല്മീകിയായി
രാമാമൃതം ചൊല്ലി
രണം രണമെന്നുരുവിട്ടു രാവണന്
സീതയില്‍ ചെന്നെത്തി
രണത്തിലായ് രാമബാണത്തിലായി
ധനം ധനമെന്നേറെയുരുവിട്ടു ദുര്യോധനന്
ദുരോദരത്തിലായി
പാഞ്ചാലിയില്‍ ചെന്നെത്തി
ഭീമന്തന് ഗദയിലായി
നല്ലതുചൊല്ലീടുകില് നാരായണനിലെത്തീടുന്നു
നിന്ദിച്ചു ചൊല്ലീടുകില്‍ നരകത്തിലുമായീടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: