കൊച്ചി: ആക്സിസ് ബാങ്ക് മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തികവര്ഷത്തിലെയും നാലാം പാദത്തിലെയും സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ അറ്റാദായം 2183 കോടി രൂപയായും വര്‍ഷാന്ത്യത്തില്‍ 7358 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
റീടെയ്ല്‍ വായ്പയില്‍ 27 ശതമാനമാണ് വളര്‍ച്ചാനിരക്ക്. മൊത്തം വായ്പയുടെ 40 ശതമാനം ഈ ഇനത്തിലാണ്. ചില്ലറ ഫീസ് വരുമാനത്തില്‍ 30 ശതമാനമാണ് വളര്‍ച്ച. മൊത്തം ഫീസ് വരുമാനത്തിന്റെ 38 ശതമാനം. ആസ്തി നിലവാരം മെച്ചപ്പെടുത്താനും ബാങ്കിന് കഴിഞ്ഞു. നിഷ്ക്രിയ ആസ്തികള്‍ 0.44 ശതമാനം മാത്രം. മൂലധന പര്യാപ്തതാനുപാതത്തിലും ബാങ്ക് മികച്ച നിലയിലാണ്. ബേസല്‍ 3ന് കീഴില്‍ മൊത്തം മൂലധന പര്യാപ്തതാനുപാതം 15.9 ശതമാനവും ടയര്‍ 1 മൂലധന പര്യാപ്തതാനുപാതം 12.07 ശതമാനവുമാണ്.
ബാങ്കിന്റെ പ്രവര്‍ത്തന വരുമാനം മാര്‍ച്ച് 31ന് അവസാനിച്ച പാദനത്തില് 21 ശതമാനം വര്‍ധിച്ച് 6487 കോടി രൂപയായി. വര്‍ഷാന്ത്യത്തിലെ കണക്ക് പ്രകാരം 17 ശതമാനം വളര്‍ച്ചയോടെ 22,589 കോടി രൂപ. പ്രവര്ത്തനലാ‘ം യഥാക്രമം 24 ശതമാനം വളര്‍ച്ചയോടെ 4013 കോടി രൂപയും 17 ശതമാനം വളര്‍ച്ചയോടെ 13385 കോടി രൂപയും രേഖപ്പെടുത്തി. പലിശ വരുമാനം പാദത്തില്‍ 20 ശതമാനം ഉയര്‍ന്ന് 3799 കോടി രൂപയായി. വര്‍ഷാന്ത്യത്തില്‍ 19 ശതമാനം വളര്‍ച്ചയോടെ 14224 കോടി രൂപ.
ബാലന്‍സ് ഷീറ്റില്‍ 21 ശതമാനം വളര്‍ച്ചയാണ് വര്‍ഷാന്ത്യത്തില്‍ രേഖപ്പെടുത്തിയത് – 4,61,932 കോടി രൂപ. വായ്പകള്‍ 28 ശതമാനം വര്‍ധിച്ച് 2,81,083 കോടി രൂപയിലെത്തി. കോര്‍പ്പറേറ്റ് വായ്പകളിലും സൂക്ഷ്മ, ഇടത്തരം, ചെറുകിട സംരം‘ങ്ങള്‍ക്കുള്ള വായ്പകളിലും വര്‍ധനയുണ്ട്. മുന്‍ഗണനാ വായ്പകളില്‍ ലക്ഷ്യം കൈവരിക്കാന്‍ ബാങ്കിന് കഴിഞ്ഞു.
ഓഹരിയൊന്നിന് 4.60 രൂപ നിരക്കില്‍ ഡിവിഡന്റും ഡയറക്ടര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തു. മുന്‍ വര്‍ഷം ഇത് നാലു രൂപയായിരുന്നു.കഴിഞ്ഞ വര്‍ഷം 187 ശാഖകള്‍ ബാങ്കിന്റെ ശൃംഖലയിലേക്ക് പുതുതായി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 2589 ആ‘്യന്തര ശാഖകളും എക്സ്റ്റന്‍ഷന്‍ കൗïറുകളുമാണുള്ളത്. 1714 കേന്ദ്രങ്ങളിലായി 12,335 എടിഎമ്മുകളും പ്രവര്‍ത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: