കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 1005.75 കോടിരൂപയിലെത്തി. 2015 മാര്‍ച്ച് 31ന് അവസാനിച്ച വര്‍ഷത്തെ ഓഡിറ്റ്ചെയ്ത സാമ്പത്തികഫലത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപത്തിലും വായ്പകളിലും ബാങ്കിംഗ്മേഖലയുടെ പൊതുവളര്‍ച്ചയേക്കാള്‍ 40 ശതമാനം അധികമാണ ്ഫെഡറല് ബാങ്കിന്റെ വളര്‍ച്ചയെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
ബാങ്കിന്റെ ചരിത്രത്തിലാദ്യമായാണ് അറ്റാദായം 1000 കോടികടക്കുന്നത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇത് 838.89 കോടിയായിരുന്നത് ഇത്തവണ 1005.75 കോടിരൂപയായി. പ്രവര്‍ത്തന ലാഭം 1480.39 കോടിയില്‍ നിന്ന് 1627.79 കോടിരൂപയിലെത്തി. 9.96 ശതമാനമാണ് വളര്‍ച്ച. മറ്റുവരുമാനങ്ങള്‍ 693.85 കോടിയില്‍ നിന്ന് 26.58 ശതമാനം വളര്‍ന്ന് 878.31 കോടിയിലുമെത്തി. പലിശയിനത്തിലുള്ള വരുമാനത്തില്‍ 6.81 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2228.61 കോടിയില്‍ നിന്ന് ഇത് 2380.41 കോടിരൂപയായി വര്‍ധിച്ചു.
സാമ്പത്തികവര്‍ഷാവസാനത്തില്‍ ബാങ്കിന്റെ ആകെ ബിസിനസ് 18.36 ശതമാനം വര്‍ധിച്ച് 122109.98 കോടിരൂപയിലെത്തി. നിക്ഷേപത്തിന്റെകാര്യത്തിലുംവ്യക്തമായവളര്ച്ച കൈവരിക്കാന്‍ ബാങ്കിനു സാധിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 18.57 ശതമാനം വര്‍ധിച്ച് 70824.99 കോടിരൂപയിലാണ് നിക്ഷേപം എത്തിനില്‍ക്കുന്നത്. പ്രവാസികളുടെ നിക്ഷേപത്തിലും വന്‍ വര്‍ധനവുണ്ട്. 18973.56 കോടിയില്‍ നിന്ന് 24230.90 കോടിയായതോടെ ഇതില്‍ 27.71 ശതമാനം വളര്‍ച്ചയുണ്ടായി.
ബാങ്കിംഗ് മേഖലയിലെ വായ്പാവളര്‍ച്ച 12.64 ശതമാനമാണെങ്കില്ഫെഡറല് ബാങ്കിന്റേത് 18.07 ശതമാനമാണ്. 51284.99 കോടിയാണ് ബാങ്കിന്റെഅറ്റവായ്പ. റീട്ടെയ്ല്വായ്പകള് 14.24 ശതമാനം വളര്‍ന്ന് 16134.58 കോടിയിലും എസ്എംഇവായ്പ 17.21 ശതമാനം വളര്‍ന്ന് 12917.84 കോടിയിലുംകാര്ഷികവായ്പകള് 22.83 ശതമാനം വളര്‍ന്ന് 6311.86 കോടിയിലുംഎത്തിച്ചേര്ന്നു.
പ്രയോറിറ്റിസെക്ടറുകളില് 29.3 ശതമാനം വളര്‍ച്ച നേടി 20870.27 കോടിയിലാണ് ബാങ്ക്എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷംഇത് 16141.47 കോടിരൂപയായിരുന്നു.
മൊത്തംകിട്ടാക്കടത്തില് 2.73 ശതമാനത്തിന്റെകുറവുവരുത്താനും ഈ വര്‍ഷം സാധിച്ചിട്ടുണ്ട്. 1087.41 കോടിയില്‍ നിന്ന് 1057.73 കോടിയായാണ്ഇത്കുറഞ്ഞത്. അറ്റകിട്ടാക്കടം 373.27 കോടിയാണ്. ഓഹരികളി•േലുള്ളവരുമാനവും ബുക്ക്വാല്യുവും 11.75ഉം 90.33ഉം ആയിഉയര്‍ന്നിട്ടുണ്ട്. ആര്‍ഒഇ, ആര്‍ഒഎ എന്നിവയഥാക്രമം 13..7 ശതമാനവും 1.32 ശതമാനവുമായിവളര്ച്ച കൈവരിച്ചു.
ഈ മാര്ച്ചില്അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 110 ശതമാനം ഡിവിഡന്റാണ്ഡയറക്ടര്ബോര്ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അടുത്ത വാര്‍ഷിക പൊതുയോഗത്തിന്റെകൂടി തീരുമാനപ്രകാരമായിരിക്കും ഇതിന് അന്തിമഅംഗീകാരം നല്‍കുക.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ 73 ശാഖകള്കൂടിതുറന്നതോടെ ബാങ്കിന്റെശാഖകളുടെഎണ്ണം 1247 ആയിവര്‍ധിച്ചു. 126 പുതിയ എടിഎമ്മുകളും കഴിഞ്ഞ വര്ഷംതുറന്നിട്ടുണ്ട്. ഇതോടെ എടിഎമ്മുകളുടെ എണ്ണം 1485 ആയി.
ഫെഡറല്‍ ബാങ്ക്എംഡിയുംസിഇഒയുമായശ്യാം ശ്രീനിവാസന്, ജനറല്‍മാനേജര്‍ കെ.ഐ.വര്‍ഗീസ്, എക്സിക്യൂട്ടീവ്ഡയറക്ടര്എബ്രഹാംചാക്കോ, സിഎഫ്ഒ സമ്പത്ത് ഡി. എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: