ആത്മജ്ഞാനമാണ് ദേവഭാഷ. വാടിയ പുഷ്പത്തിനു സൗരഭ്യമില്ല. അജ്ഞതയില്‍ കിടക്കുന്നവരാകരുത്. പരിശുദ്ധഹൃദയം ഗുരുവിങ്കല്‍ സമര്‍പ്പിക്കുമ്പോള്‍ എല്ലാം ഉദയമായിക്കൊള്ളും. ഒത്തുകൂടി ആലോചിച്ചു പരസ്പരം ആത്മസുഖവും ആത്മരഞ്ജനയും ഉണ്ടാകുമ്പോള്‍ ദേവന്മാരും ദേവിമാരുമായിത്തീരുന്നു. അവരാണ് ഈ സന്നിധാനത്തിന്റെ മഹത്വമറിയുന്നവര്‍.
നല്ലതു പറയുവാനും ആത്മൈകൃത നിലനിര്‍ത്തുവാനും കഴിവും പ്രാപ്തിയും ഉള്ളവരായിത്തീരുവാനാണ് ഗുരുവിന്റെ ഉപദേശം. അതു പലപ്രാപ്തിയിലെത്തിക്കുക. ചെളിയിലാണ്ടുപോയ വജ്രമെടുത്തു ചെളി തേച്ചുകഴുകി കഴിയുമ്പോള്‍ പ്രകാശിക്കുന്നതുപോലെ തത്ത്വചിന്തയില്‍ക്കൂടി ആത്മാക്കള്‍ ഹൃദയം പരിശുദ്ധമാക്കി ആത്മചൈതന്യമുള്ളവരാകുക.
















