കൊച്ചി: യുവജനങ്ങള്‍ക്കുള്ള ബ്യൂട്ടി ആന്‍ഡ് ഗ്രൂമിങ്ങ് ശ്രേണിയില്‍ ഫിലിപ്സ് ഇന്ത്യ രണ്ട് പുതിയ ഉല്പന്നങ്ങള് കേരള വിപണിയില്‍ എത്തിച്ചു. ഫിലിപ്സ് പ്രോസ്കിന് ട്രിമ്മര്‍ ബിടി 1000, സെല്‍ഫി സ്ട്രെയ്റ്റ്നര്‍ എച്ച്പി 8302 എന്നിവയാണ് പുതിയ ഉപകരണങ്ങള്‍.
കേരളത്തിലെ യുവതീ യുവാക്കള്‍ക്കുവേണ്ടി രൂപകല്പന ചെയ്തു നിര്‍മ്മിച്ചവയാണ് ട്രിമ്മറും സ്ട്രെയ്റ്റ്നറും. സെറാമിക് പൂശിയ സ്ട്രെയ്റ്റ്നര്‍ പ്ലേറ്റുകള്‍ ചൂടാകാന്‍ 60 സെക്കണ്ടില് താഴെ മാത്രം സമയം മതിയാകും.
യുവതീ യുവാക്കള്‍ക്ക് തങ്ങളുടെ സ്വന്തം സ്റ്റൈല്‍ സ്വയം സൃഷ്ടിക്കാന്‍വേണ്ടി ഉള്ളതാണ് പുതിയ ഉപകരണങ്ങളെന്ന് ഫിലിപ്സ് ഇന്ത്യ കണ്‍സ്യൂമര്‍ ലൈഫ് സ്റ്റൈല്‍ ഡയറക്ടര്‍ അനുരിത ചോപ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: