ഒറ്റപ്പാലം: അനങ്ങനടി പഞ്ചായത്തില്‍ പട്ടികവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
സംഭവം നടന്ന് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും ഭരണകക്ഷിയിലെ ഒരു ഉന്നതനാണ് പ്രതിയെ സംരക്ഷിക്കുന്നതെന്നും ആരോപിച്ചായിരുന്നു പ്രതിഷേധ സമരം.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.രവികുമാര്‍ അധ്യക്ഷത വഹിച്ചു, കെ.കെ.മനോജ്, ധനരാജന്, കെ.അയ്യപ്പന്, കെ.അനീഷ്, ബാബുചേറംമ്പറ്റ, ശശി, സജീവ്, കെ.മനോജ്, പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: