ഷൊറണൂര്‍: പെണ്‍കുട്ടികള്‍ക്കായി പോസ്റ്റോഫീസുകളില്‍ ആരംഭിച്ച സുകന്യ സമൃദ്ധി പദ്ധതിയില്‍ സംസ്ഥാന പോസ്റ്റല്‍ സര്‍ക്കിളില്‍ മികച്ചപ്രകടനം കാഴ്ചവെച്ച ഒറ്റപ്പാലം പോസ്റ്റല്‍ ഡിവിഷനിലെ ജീവനക്കാര്‍ക്കും ഓഫീസുകള്‍ക്കും പുരസ്കാരങ്ങള്‍ നല്കി.
സംസ്ഥാന പോസ്റ്റല്‍ സര്‍ക്കിളിലെ നോര്‍ത്തേണ്‍ റീജിയനില്‍ ഒന്നാംസ്ഥാനമാണ് ഒറ്റപ്പാലം പോസ്റ്റല്‍ ഡിവിഷന്. മൂന്നുദിവസംകൊണ്ട് 8,335 അക്കൗണ്ട് തുറന്നെന്ന റെക്കോഡ് നേട്ടമാണ് ഡിവിഷന് കരസ്ഥമാക്കിയത്. സുകന്യ സമൃദ്ധി പദ്ധതിയില്‍ അക്കൗണ്ട് തുറന്ന കുട്ടികളില്‍ തിരഞ്ഞെടുക്കപ്പെട്ട 30 പേരെയും ആദരിച്ചു.
യോഗം പോസ്റ്റല്‍ സൂപ്രണ്ട് എം.പി. നിര്‍മല്‍കുമാര്‍ ഉദ്ഘാടനംചെയ്തു. ഒറ്റപ്പാലം പോസ്റ്റ് മാസ്റ്റര്‍ കെ.എം. ഇന്ദിര അധ്യക്ഷയായി. യോഗത്തില്‍ പാലക്കാട് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് കെ.കെ. ജയശങ്കര്‍, കൊല്ലം ഡിവിഷന് സീനിയല്‍ ഡിവിഷണല്‍ സൂപ്രണ്ട് എസ്.എസ്. ദാസ്, കെ.പി. സുരേഷ്കുമാര്‍, പി.വി. മുത്തു, ടി.പി. അബ്ദുള്‍റഹ്മാന്‍, ജി. ജ്യോത്സ്ന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: