പാലക്കാട്: അഴിമതിക്കും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനുമെതിരെ ബിജെപി നടത്തുന്ന രാഷ്ട്രീയ പ്രചരണ ജാഥ 30 മുതല്‍ മെയ് അഞ്ചുവരെ നടക്കും.ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ നയിക്കുന്ന ജാഥ 30ന് വൈകീട്ട് അഞ്ചിന് ഒലവക്കോട് ജംഗഷനില്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് ഭരണരംഗത്ത് നിലനില്‍ക്കുന്ന അഴിമതി, വികസനമുരടിപ്പ്, ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയം എന്നിവ തുറന്നുകാണിക്കുന്നതിനാണ് ജാഥ. മോദി സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്ഷക്കാലത്തിനിടക്ക് സംസ്ഥാനത്ത് നടപ്പാക്കിയ ഭരണനേട്ടങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ ലക്ഷ്യമിടുന്നു.
കാലങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ഐഐടി, കോച്ച് ഫാക്ടറി എന്നിവ മോദി സര്‍ക്കാര്‍ പ്രാവര്‍ത്തികമായി. പാലക്കാട്-പൊള്ളാച്ചിപാത വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തു. ഈ വികസന നേട്ടങ്ങള്‍ തമസ്ക്കരിക്കാന്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന കപട നീക്കങ്ങള്‍ വിശദീകരിക്കുന്ന യോഗങ്ങളില്‍ നേതാക്കളായ എച്ച്.രാജ, സി.കെ.പത്മനാഭന്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, വി.വി.രാജന്, കെ.എസ്.രാജന്, അഡ്വ.വി.വി.രാജേഷ്, പി.എം.വേലായുധന് എന്നിവര്‍ പങ്കെടുക്കും.
മെയ് ഒന്നിന് രാവിലെ ഒമ്പതിന് കണ്ണാടിയില്‍ നിന്നാരംഭിക്കുന്ന ജാഥ പിരായിരി, മാത്തൂര്‍,കോട്ടായി, പറളി, പത്തിരിപ്പാല, മണ്ണൂര്‍, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കുളപ്പുള്ളിയില്‍ സമാപിക്കും. സമാപന യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് സംസാരിക്കും.
രണ്ടിന് രാവിലെ ഓങ്ങല്ലൂരില്‍ നിന്നാരംഭിച്ച് പട്ടാമ്പി, തിരുമിറ്റക്കോട്, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, തൃത്താല, പരുതൂര്‍, മുതുതല എന്നിവടങ്ങളില്‍ പ്രയാണം നടത്തി കൊപ്പത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടറി വി.വി.രാജന് ് സംസാരിക്കും.
മൂന്നിന് രാവിലെ നെല്ലായയില്‍ നിന്ന് ജാഥ തുടങ്ങും. ചെര്‍പ്പുളശ്ശേരി, തൃക്കടീരി, തിരുവാഴിയോട്. കോട്ടപ്പുറം, കോട്ടോപ്പാടം, മണ്ണാര്‍ക്കാട്, കാഞ്ഞിരപ്പുഴ, കല്ലടിക്കോട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കോങ്ങാട് നടക്കുന്ന സമാപന യോഗത്തില്‍ സംസ്ഥാന വക്താവ് അഡ്വ.വി.വി.രാജേഷ് സംസാരിക്കും.
നാലിന് മുണ്ടൂരില്‍ നിന്നാരംഭിക്കുന്ന ജാഥക്ക് അകത്തേത്തറ, മരുതറോഡ്, പുതുശ്ശേരി, എലപ്പുള്ളി, കല്ലൂട്ടിയാല്‍ ,ചിറ്റൂര്‍, വണ്ടിത്താവളം, അഞ്ചാംമൈല്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. കൊഴിഞ്ഞാമ്പാറയിലെ സമാപനയോഗത്തില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാജന് എന്നിവര്‍ സംസാരിക്കും.
സമാപനദിവസമായ അഞ്ചിന് വടവന്നൂരില്നിന്നാരംഭിച്ച് കൊല്ലങ്കോട് സമാപിക്കും. പുതുനഗരം, കൊടുവായൂര്‍, തേങ്കുറിശ്ശി, കുഴല്‍മന്ദം, ആലത്തൂര്‍, ചുങ്കം, വടക്കഞ്ചേരി, വണ്ടാഴി,നെന്മാറ, എലവഞ്ചേരി, പല്ലശ്ശേന എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. വൈകീട്ട് കൊല്ലങ്കോട്ട് നടക്കുന്ന സമാപന സമ്മേളനം ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: