കൊച്ചി: രാജ്യത്തിന്റെ വിവിധ ‘ഭാഗങ്ങളിലുള്ള പരമ്പരാഗത വസ്ത്രനിര്മാതാക്കളുടെയും കലാകാരന്മാരുടെയും ശില്‍പ്പികളുടെയും ഉത്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പനയായ കോട്ടണ്‍ഫാബ്- 2015 കൊച്ചിയില്‍ ആരംഭിച്ചു.
കലൂര്‍ സ്റ്റേഡിയം ഗ്രണ്ടില്‍ നടക്കുന്ന പ്രദര്‍ശനം മെയ് 11 വരെ തുടരും. രാവിലെ 10.30 മുതല്‍ രാത്രി 9.00 വരെയാണ് പ്രദര്‍ശന വില്‍പ്പന. കോട്ടണ്‍, സില്‍ക്ക് സാരികള്‍, സ്കാര്‍ഫുകള്‍, ഷാളുകള്‍, സല്‍വാര്‍ മെറ്റീരിയലുകള്‍, സില്‍ക്ക്, ബെഡ് കവറുകള്‍, ഫര്‍ണിഷിങ്ങുകള്‍ എന്നിവയെല്ലാം ഇവിടെ ലഭ്യം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോട്ടണ്‍- സില്‍ക്ക് വസ്ത്രങ്ങളെല്ലാം ഒരു കുടക്കീഴില് എത്തുന്നു എന്നതാണ് സവിശേഷതയെന്ന് സമിതി സെക്രട്ടറി ജാവേദ് ആലം വ്യക്തമാക്കി. കര്‍ണാടകയില്‍ നിന്നുള്ള പ്രത്യേക മള്‍ബറി സില്‍ക്ക് സ്പെഷ്യലുകളായ കാഞ്ചീവരം, പ്രിന്റഡ് ക്രീപ്സ്, ധര്‍മാവരം ബല്‍ഗാം ഹൂബ്ലി സാരികള്‍, ഉത്തര്‍പ്രദേശിലെ ബനാറസി ബ്രോക്കെയ്ഡ്, ജംദാനി, ജാംവാര്, പടോലാസ്, മധ്യപ്രദേശില്‍ നിന്നുള്ള ലൈറ്റ് വെയ്റ്റ്- ട്രെഡീഷണല്‍ ഛന്ദേരി, മഹേശ്വരി, ബാഗ്,
ബീഹാറില്‍ നിന്ന് മള്‍ബറി ഇനത്തില്‍ പെടാത്ത ടസ്സര്‍, എറി, മുഗ, കോസ, ഘിച്ഛാ, പശ്ചിമബംഗാളില്‍ നിന്നുള്ള ബലൂചരി, ധകായ് ജംദാനി, ശാന്തിനികേതന്‍ കാന്താ, ഒഡിഷയില്‍ നിന്നുള്ള ബോംകായ്, സംഭാല്പുരി ഇക്കാത്, ജമ്മു കശ്മീരില്‍ നിന്നുള്ള പ്രിന്റഡ് സില്‍ക്ക് സാരികള്‍, യുപിയിലെ പ്രശസ്തമായ ലക്നോവി ചിക്കന്‍ വര്‍ക് ഡ്രെസ് മെറ്റീരിയല്‍, ആന്ധ്രാപ്രദേശ് കലംകാരി,
പോച്ചാംപള്ളി, മംഗള്‍ഗിരി, രാജസ്ഥാനില്‍ നിന്നുള്ള ബാഗ്രു പ്രിന്റ്, ധാബു, കോട്ടാ ദോറിയ, പാട്യാലായില് നിന്നുള്ള പഞ്ചാബ് ഫുല്‍കാരി ഷെര്‍വാനി- സല്‍വാര്‍, ഗുജറാത്തിലെ എത്ത്നിക്ക്- ട്രൈബ് ബഞ്ജാര എംബ്രോയിഡറി, ട്രഡീഷണല്‍ വര്‍ക്കുകള്‍, ഹിമാചല്‍ പ്രദേശ്, അസം, മുംബൈ, മണിപ്പൂര്‍, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ എന്നിവയും ഇവിടെ നിന്നു സ്വന്തമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: