കൊച്ചി: ഡിറ്റിഎച്ച് സേവനദാതാക്കളായ ടാറ്റാസ്കൈ എന്റെ 99’ പായ്ക്ക് വിപണിയിലെത്തിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഈ സ്കീം കുറഞ്ഞ നിരക്കില്‍ ആവശ്യത്തിന് പ്രാദേശിക ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ഉപയോക്താവിന് സ്വാതന്ത്ര്യം നല്കുന്നു.
പ്രതിമാസം 99 രൂപ മാത്രം മുടക്കേണ്ടുന്ന ബേസ് പായ്ക്കിനൊപ്പം ഇഷ്ടാനുസരണം പ്രാദേശിക ചാനലുകള്‍ കൂട്ടിച്ചേര്‍ക്കാം. ബേസ് പായ്ക്കില്‍ പൊതു വാര്‍ത്താ ചാനലുകളും വിനോദ ചാനലുകളുമടക്കം നൂറിലധികം ചാനലുകളുണ്ടാവും. ഇതിലേക്ക് ആവശ്യത്തിന് മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ചാനലുകള്‍ ഉള്‍പ്പെടുത്താവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: