കൊച്ചി : സൈക്കിള്‍ ഫെഡറേഷന് ഓഫ് ഇന്ത്യയുടേയും വയനാട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും സഹകരണത്തോടെ കേരളാ അഡൈ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി വയനാടന്‍ കുന്നുകളില്‍ നടത്തിയ അന്തര്‍ദേശീയ സാഹസിക മോട്ടോര്‍ സൈക്കിള്‍ ഓട്ട മല്‍സരത്തില്‍ (മൂന്നാമത് എംടിബി കേരള ചാമ്പ്യന്‍ഷിപ്പ്) ഹീറോ ആക്ഷന്‍ ടീമിലെ ദേവേന്ദര്‍ താക്കൂര്‍ ഇന്ത്യന്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഇന്ത്യയ്ക്ക് പുറമെ യുഎസ്, ഫ്രാന്‍സ്, ജര്‍മനി, സിങ്കപ്പൂര്‍, അര്‍മേനിയ, ന്യൂസിലാന്റ് എന്നീ 15 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ 3000 അടി ഉയരത്തില്‍ ചായത്തോട്ടങ്ങള്‍ക്കിടയിലൂടെ നടത്തിയ 20 കിലോ മീറ്റര്‍ മോട്ടോര്‍ സൈക്കിള്‍ ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുകയുണ്ടായി.
ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മാതാക്കളായ ഹീറോ സൈക്കിള്‍സാണ് ഹീറോ ആക്ഷന്‍ ടീമിനെ സ്പോണ്സര് ചെയ്തിരിക്കുന്നത്. ഹിമാലയന്‍ അഡൈ്വഞ്ചര്‍ സ്പോര്‍ട്സ് ആന്റ് ടൂറിസം പ്രമോഷന് അസോസിയേഷന്റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. ദേവേന്ദര്‍ താക്കൂറിനു പുറമെ ശിവന് ശര്‍മയും എംടിബി കേരള ചാമ്പ്യന്‍ഷിപ്പില്‍ ഹീറോ ആക്ഷന്‍ ടീമിനെ പ്രതിനിധീകരിക്കുകയുണ്ടായി. രാജ്യത്തെ ഏറ്റവും വിശ്വസനീയ സാഹസിക മോട്ടോര്‍ സൈക്കിളായ യുടി ബൈക്കാണ് ഹീറോ ആക്ഷന്‍ ടീം മല്‍സരങ്ങളിലെല്ലാം ഉപയോഗിച്ചു വരുന്നത്.
വിജയശ്രീലാളിതനായ ഹീറോ ആക്ഷന്‍ ടീമംഗം ദേവേന്ദര്‍ താക്കൂറിനെ അനുമോദിച്ച ഹീറോ സൈക്കിള്‍സ് കോ-ചെയര്‍മാനും മാനേജിങ് ഡയരക്റ്ററുമായ പങ്കജ് മുഞ്ചാല്‍, ടീമംഗങ്ങളുടെ അത്യദ്ധ്വാനത്തേയും സാഹസികതയേയും പ്രകീര്‍ത്തിച്ചു. ഈ വര്‍ഷം എംടിബി ഷിംലയിലും വിജയം കരസ്ഥമാക്കിയ ഹീറോ ആക്ഷന്‍ ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നതെന്ന് യുടി ബൈക്ക് മാര്‍ക്കറ്റിങ് മാനേജര്‍ ഗൗരവ് മാട്ട പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: