മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണംകുണ്ട് പുഴയിലും തടയണയിലും വെള്ളമില്ലാത്തതിനാല്‍ ജനങ്ങള്‍ ദുരിതത്തിലായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തടയണ നിര്‍മിച്ചത്. 20-ഓളം വരുന്ന തൊഴിലാളികളെ ഉപയോഗിച്ച് കണ്ണംകുണ്ട് പുഴയ്ക്കു കുറുകേയാണ് തടയണ നിര്‍മിച്ചത്.
ഇതോടെ പ്രദേശത്തു കുടിവെള്ളക്ഷാമവും രൂക്ഷമായി. തടയണയില്‍ വെള്ളമില്ലാതായതോടെ പ്രദേശത്തെ കിണറുകളിലും വെള്ളംവറ്റി. ജില്ലയിലെ പടിഞ്ഞാറന്‍ മേഖലയായ അലനല്ലൂര്‍, എടത്തനാട്ടുകര ഭാഗങ്ങളില്‍ ഇതുവരെ ശക്തമായ വേനല്‍മഴ ലഭിച്ചിട്ടില്ല.
വേനല്‍ ഇനിയും രൂക്ഷമായാല്‍ പുഴകള്‍ പൂര്‍ണമായും വറ്റിവരളും. വെള്ളിയാര്‍പുഴയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണമായും ഒഴുക്കുനിലച്ചതോടെ പ്രദേശത്തുകാര്‍ ഭീതിയുടെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: