കൊച്ചി: ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 4ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 5 ഇഞ്ച് 1080 പി ഫുള്‍ എച്ച്ഡി സ്ക്രീന്‍, പുതിയ സണ്‍ലൈറ്റ് ഡിസ്പ്ലെയോടു കൂടിയതാണ്.
3120 എംഎഎച്ച് ബാറ്ററിയാണ് ഈ അള്‍ട്ര കോംപാക്ട് ഫോണിന് ഊര്‍ജം പകരുന്നത്. ആന്‍ഡ്രോയിഡ് എല്‍ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ആദ്യത്തെ എംഐയുഐ 6 ഉപകരണം കൂടിയാണ് എംഐ 4ഐ.
ഇന്ത്യയില്‍ 12,999 രൂപയ്ക്ക് എംഐ 4ഐ ലഭിക്കും. ഫ്ളിപ്കാര്‍ട്ട് രജിസ്ട്രേഷന് ഏപ്രില്‍ 23ന് ആരംഭിച്ചു. വില്‍പ്പന ഏപ്രില്‍ 30ന് തുടങ്ങും. ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഹുഗോ ബാരയാണ് ഫോണ്‍ അനാവരണം ചെയ്തത്. ഷവോമി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ലീ ജുന്, സഹസ്ഥാപകനും പ്രസിഡന്റുമായ ബിന്‍ ലിന് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: