തൃശൂര്‍: കെ.എസ്.എഫ്.ഇ യുടെ 2014 ലെ മെഗാബംപര്‍ സമ്മാനങ്ങള്‍ ചെയര്മാന് പി.ടി. ജോസ് കോഴിക്കോട്ട് നിര്‍വ്വഹിച്ചു. 2014 ലെ ഭാഗ്യവര്‍ഷ ചിട്ടികളില്‍ സംസ്ഥാന തലത്തില്‍ ഒന്നും മേഖലാ അടിസ്ഥാനത്തില്‍ ഏഴും സമ്മാനങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരുന്നത്.
കെ.എസ്.എഫ്.ഇ മാവൂര്‍ റോഡ് (കോഴിക്കോട്) ബ്രാഞ്ചിലെ ചിട്ടി വരിക്കാരനായ ബേപ്പൂര്‍ സ്വദേശി മൊയ്തീന് കോയക്കും കോഴിക്കോട് മേഖലാതലത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ മുള്ളന്‍കുന്ന് ബ്രാഞ്ചിലെ ചിട്ടിവരിക്കാരനായ കെ.സി. സണ്ണിക്കുമാണ് സമ്മാനത്തുകയായ യഥാക്രമം 10ലക്ഷം രൂപയും, 5 ലക്ഷം രൂപയും വിതരണം ചെയ്തത്. ഇടപാടുകാരുടെ നിര്‍ലോഭമായ സഹകരണവും, ജീവനക്കാരുടെ സമര്‍പ്പണ മനോഭാവവുമാണ് കെ.എസ്.എഫ്.ഇയെ ഉന്നതങ്ങളിലെത്തിച്ചതെന്ന് സമ്മാനവിതരണം നിര്‍വ്വഹിച്ചുകൊണ്ട് ചെയര്മാന് അഭിപ്രായപ്പെട്ടു.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് വാര്‍ഷിക വിറ്റുവരവ് 25,000 കോടി രൂപയിലെത്തിച്ചത്. അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 50,000 കോടി വാര്‍ഷികവിറ്റുവരവാണ് മാനേജ്മെന്റ് ലക്ഷ്യമിടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് കെ.എസ്.എഫ്.ഇ യെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡയറക്ടര്‍ബോര്‍ഡ് മെംബര്‍ ശങ്കരന്‍മാസ്റ്റര്‍ പറഞ്ഞു.
വ്യാപാരി വ്യവസായ സമിതി ജില്ലാ സെക്രട്ടറി സി.കെ. വിജയന്, വി. പി. മൊയ്തീന് കോയ, കെ.സി. സണ്ണി എന്നിവര്‍ സംസാരിച്ചു. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ വി.പി. സുബ്രമണ്യന്‍ സ്വാഗതവും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ. നാരായണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: