ജോഷി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉടന്‍ തിയറ്ററുകളില്‍ എത്തുന്ന ലൈല ഒ ലൈല എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് കാശ്മീര്‍ സ്വദേശി ജുനൈദ് ഷെയ്ക്. അഭിനയം മനസ്സില്‍ കൊണ്ടുനടക്കുന്ന ജുനൈദ് മുംബൈയിലെ ബാരി ജോണ്‍ ആക്ടിംഗ് സ്റ്റുഡിയോയിലാണ് എത്തിച്ചേര്‍ന്നത്. തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ ഭാഷകളില്‍ ഇതിനോടകം തന്നെ 10 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ജോഷിതന്നെ സംവിധാനം നിര്‍വഹിച്ച സലാം കാശ്മീരിലും ജുനൈദ് അഭിനയിച്ചിട്ടുണ്ട്. ആ പരിചയമാണ് ലൈല ഒ ലൈലയിലെ വില്ലന്‍ വേഷത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. മോഹന്‍ലാല്‍-ജോഷി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നതായി ജുനൈദ് പറയുന്നു.
മഹേഷ് ബാബു, വിജയ്, ജയറാം, സുരേഷ് ഗോപി എന്നിവര്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ ഷോട്ട് എടുക്കുമ്പോള്‍ മനസ്സില്‍ ഭയമായിരുന്നുവെന്ന് ജുനൈദ്. എന്നാല്‍ മോഹന്‍ലാലിന്റെ അനുഭാവപൂര്‍ണമായ സമീപനം ആത്മവിശ്വാസം നല്‍കിയതായും ജുനൈദ് പറയുന്നു. ഭാവിയിലും മോഹന്‍ലാലിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. സംവിധായകന് ജോഷിക്ക് മനസ്സില്‍ നല്‍കുന്നത് ഗോഡ് ഫാദറിന്റെ സ്ഥാനമാണെന്നും ജുനൈദ് പറയുന്നു.
വില്ലന്‍ റോളുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെങ്കിലും അത്തരം റോളുകള്‍ മികച്ചതാക്കാനാണ് ശ്രമിക്കുക. ലൈല ഒ ലൈല ഹിറ്റായിത്തീരും എന്നാണ് പ്രതീക്ഷ. കുടുംബാംഗങ്ങളും ഈ ചിത്രം പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണെന്നും ജുനൈദ് പറയുന്നു. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ എടുത്തിട്ടുണ്ട് അഭിനയലോകത്തെ പുത്തന്‍ വാഗ്ദാനമായ ജുനൈദ് ഷെയ്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: