ഇന്ന് നമ്മുടെ കേരളത്തിലെ മുഖ്യസംസാരവിഷയമയിരിക്കുകയാണ് ബാറും ബാര്‍കോഴയുമൊക്കെ. മീഡിയയും അത് ഒരു ഉത്സവമായി ആഘോഷികുന്നു.സത്യംപറഞ്ഞാല്‍ ഈ കോഴ ആരോപണം സുഖമായി പരിഹരിക്കാമായിരുന്നു. കെ.എം. മാണി രാജിവച്ച് അന്വേഷണം നേരിടണമെന്ന ന്യായമായ അഭിപ്രായം പറഞ്ഞ പി.സി. ജോര്‍ജിനെ മാണി വിടാതെ പിന്തുടരുകയും അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.
ഇത്രയധികം ശക്തമായ ആരോപണങ്ങളും അതിനെ ബലപ്പെടുത്തുന്ന തെളിവുകളും വന്നിട്ടും എന്തുകൊണ്ട് കെ.എം. മാണി രാജിവച്ച് അന്വേഷണം നേരിടുന്നില്ല?എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഒരു നടപടിയും എടുക്കുന്നില്ല? പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടിരുന്നു ‘ആലപ്പുഴയില്‍ നിയമനം നടത്താമെന്ന് പറഞ്ഞു പണംതട്ടിയ ഒരു എല്‍ ഡി ക്ലാര്‍ക്കിന് സസ്പെന്ഷന്.
ഒരു എല്‍ഡി ക്ലാര്‍ക്കിന് സസ്പെന്ഷന് നല്കിയെങ്കില് എന്തുകൊണ്ട് ‘തെളിവ് സഹിതം’ വന്ന ബാര്‍ കോഴ വിവാദത്തില്‍ ‘തെളിവില്ല, തെളിവില്ല’ എന്നുപറഞ്ഞ് ധനമന്ത്രി കെ.എം. മാണിക്കെതിരെ യാതൊരു നടപടിയുമെടുക്കുന്നില്ല.കേരളരാഷ്ട്രീയത്തിന്റെ വൃത്തികെട്ട മുഖമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നത്.
വിഷ്ണു എംവികെ
ഇവിടെ കോടതിയൊന്നുമില്ലേ? എത്ര അഴിമതി ഇവര്‍ കാട്ടിയിട്ടും തെളിവ് ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്നു നടിക്കുന്ന നമ്മുടെ കോടതിയെ നമിക്കുന്നു. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് 100 രൂപ കൈക്കൂലി വാങ്ങിയാല്‍ അത് പിടിക്കപ്പെട്ടാല്‍ വാര്‍ത്ത പത്രത്തിലും അയാള്‍ ജയിലിലും. കോടികള്‍ കോഴ വാങ്ങുന്ന നമ്മുടെ മന്ത്രിമാരെ ശിക്ഷിക്കാന്‍ ഒരു കോടതിയുമില്ല. കഷ്ടം തന്നെ.
സതീഷ് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: