കോട്ടയം: പ്ലാന്റേഷന് കോര്‍പ്പറേഷന്റെ 2013-14 ലെ വാര്‍ഷിക കണക്കുകള്‍ പൊതുയോഗം അംഗീകരിച്ചു. അറ്റാദായം പതിനേഴ് കോടി രൂപയാണ്. കേന്ദ്ര നികുതിയായി പത്ത് കോടി രൂപയും പാട്ടമായി ഒന്നേമുക്കാല്‍ കോടി രൂപയും കൊടുത്തു.
എന്ഡോസല്ഫാന് ദുരിതബാധിതര്‍ക്ക് ഇരുപത്തിയേഴ് കോടി രൂപ കൈമാറി. നേരത്തെ കൊടുത്ത ഇരുപത്തിയാറ് കോടി രൂപ കൂടാതെയാണ് ഇത്.
റബ്ബര്‍ ഉല്പാദനത്തില് നിന്ന് എഴുപത്തിയെട്ട് കോടി, കശുവണ്ടിയില്‍ നിന്നും അഞ്ച് കോടി, ഓയില്‍ പാമില്‍ നിന്ന് മൂന്നേകാല്‍ കോടിരൂപ വിറ്റുവരവുണ്ടായി. തൊഴിലാളികള്‍ക്ക് പ്രതിദിനം അറുപത് രൂപ ഇടക്കാലാശ്വാസം കോര്പ്പറേഷന് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ലാഭവിഹിതമായി ഇരുപത്തിയെട്ട് ലക്ഷം രൂപ കഴിഞ്ഞ ദിവസം ചെയര്മാന് ഡോ. വറുഗീസ് ജോര്‍ജ് കൃഷി മന്ത്രി കെ.പി. മോഹനന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: