കൊച്ചി: ന്യൂസിലാന്‍ഡിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഹബ് ആയ എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡും കാന്റര്‍ബറി ഡവലപ്മെന്റ് കോര്‍പ്പറേഷനും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാഭ്യാസ സ്കോളര്‍ഷിപ് പ്രഖ്യാപിച്ചു.
വിവിധ വിഷയങ്ങളിലായി 10 സ്കോളര്‍ഷിപ്പുകളാണ് ഉള്ളത്. കണ്‍സ്ട്രക്ഷന്‍, എഞ്ചിനീയറിങ്ങ്, ഐസിറ്റി, സയന്‍സ് വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. സ്കോളര്‍ഷിപ്പ് ലഭിക്കുന്നവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം, ക്രൈസ്റ്റ് ചര്‍ച്ചിലെ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പിനും തുടര്‍ന്ന് ജോലിക്കുമുള്ള അവസരം ലഭ്യമാണ്.
പ്രഥമ ക്രൈസ്റ്റ് ചര്‍ച്ച് സ്കോളര്‍ഷിപ്പിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും വന്‍ പ്രതികരണമാണ് ലഭിച്ചതെന്ന് എജ്യുക്കേഷന്‍ ന്യൂസിലാന്‍ഡ് സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യ റീജണല്‍ ഡയറക്ടര്‍ സീനാ ജലീല്‍ പറഞ്ഞു.
എവണ്‍മോര്‍ ടെറിട്ടറി ഇന്‍സ്റ്റിറ്റിയൂട്ട്, സിപിഐടി, ലിങ്കണ് യൂണിവേഴ്സിറ്റി, റോയല്‍ ബിസിനസ് കോളജ്, കാന്റര്‍ബറി യൂണിവേഴ്സിറ്റി, യുസിഐസി, എയര്‍ ന്യൂസിലാന്‍ഡ് ഏവിയേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് സ്കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.സ്കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 15 മുതല്‍ സെപ്തംബര്‍ 30 വരെ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: