തുറവൂര്‍: അകാലത്തില്‍ പൊലിഞ്ഞ് അഞ്ചുപേര്‍ക്ക് പുനര്‍ജീവന്‍ നല്കി യാത്രയായ മേഴ്സിയുടെ കുടുംബം നീതിയ്ക്കുവേണ്ടിയുളള കാത്തിരിപ്പ് തുടരുന്നു. 2014 മെയ് മൂന്നിാണ് ചന്തിരൂര്‍ പളളിപ്പറമ്പില്‍ മേഴ്സി (46) പിക്കപ്പ് വാനിടിച്ച് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. അപകടമരണം സംഭവിച്ചു ഒരു വര്‍ഷമായിട്ടും ഇടിച്ച വാഹനം ഇതേവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം ആശ്രിതര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയും കിട്ടാത്ത സ്ഥിതിയാണ്. മസ്തിഷ്ക മരണമായിരുന്നതിനാല്‍ മേഴ്സിയുടെ വൃക്കയും കരളും നേത്രപടലവും ദാനം ചെയ്യുകയായിരുന്നു. അഞ്ചുപേര്‍ക്ക് മേഴ്സി ജീവിതം നല്‍കിയെങ്കിലും മേഴ്സിയുടെ ഭര്‍ത്താവും രണ്ട് പെണ്മക്കളും അടങ്ങിയ കുടുംബത്തിന്റെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.
ഇടിച്ച വാഹനം കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേഴ്സിയുടെ ഭര്‍ത്താവ് അഗസ്റ്റിന് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല എന്നു പറയുന്നു. ഇതിനിടയില്‍ എറണാകുളത്തെ മദ്ധ്യമേഖല ഐജിയുടെ കാര്യാലയത്തില്‍ മേഴ്സിയുടെ കുടുംബാംഗങ്ങളെ വിളിപ്പിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര് കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിരുന്നു. മന്ത്രിമാര്‍ക്കും ഡിജിപിക്കും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
ഇടിച്ച വാഹനം കണ്ടെത്തുന്നതിന്റെ അന്വേഷണ ചുമതല ജില്ലാ പോലീസ് മേധാവി കെ.കെ. ബാലചന്ദ്രന്, കുത്തിയതോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. മനോജിന് നല്‍കിയിട്ടുണ്ട്. മേഴ്സിയുടെ മക്കളായ ആന്‍സിയും ലിന്സിയും ഇപ്പോഴും അമ്മയുടെ വേര്‍പാടിന്റെ വേദനയിലാണ്. മേഴ്സിയുടെ ഭര്‍ത്താവ് പെയിന്റിങ്ങ് തൊഴിലാളിയാണ്. മേഴ്സിയുടെ കുടുംബത്തിന് ഇനിയെങ്കിലും കാരുണ്യം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: