അരൂര്‍: നിരന്തരം അപകടങ്ങളും അത്യാഹിതങ്ങളുമുണ്ടാകുന്ന അരൂര്‍ വ്യവസായ മേഖലയില്‍ ഉടന്‍ ഫയര്സ്റ്റേഷന് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 27ന് അരൂരില്‍ വ്യവസായ ഹര്‍ത്താല്‍ നടത്തും. അരൂര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് മുക്കം റസിഡന്റ്സ് അസോസിയേഷന്, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ സംയുക്തമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.
പലപ്പോഴും ഇവിടെ അത്യാഹിതമുണ്ടായി ഏറെനേരം കഴിഞ്ഞാണ് അഗ്നിശമനസേനയെത്താറുള്ളത്. കിലോമീറ്ററുകള്‍ക്കപ്പുറം, ചേര്‍ത്തല, മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി, ഗാന്ധിനഗര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഫയര്‍സ്റ്റേഷനുകളില്‍നിന്ന് അഗ്നിശമന സേനയെത്തുമ്പോഴെക്കും അപകടം നിയന്ത്രണാതീതമായിട്ടുണ്ടാകുമെന്നതാണ് സ്ഥിതി. കെ.സി. വേണുഗോപാല്‍ എംപി, എ.എം. ആരിഫ് എംഎല്‍എ, വ്യവസായ കേന്ദ്രം അധികൃതര്‍ എന്നിവരെല്ലാം പലതവണ ഉടന്‍ ഫയര്സ്റ്റേഷന് അരൂരില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: