തുറവൂര്‍: കൃഷി അറിവുകളും നാട്ടറിവുകളും നേടി ഔഷധ സസ്യങ്ങളെയും കിളികളെയും ശലഭങ്ങളെയും കണ്ട് പ്രകൃതിപഠനം നടത്തി കവിത ചൊല്ലിയും കഥപറഞ്ഞും നാടന്‍പാട്ടുകള്‍ പാടി പാട്ടുകുളങ്ങര വിപഞ്ചിക ഹാളില്‍ അമ്പതോളം കുട്ടികള്‍ ഉല്ലാസപ്പറവകളായി അവധിക്കാലം ആഘോഷിച്ചു. കഥാപ്രസംഗത്തെ കുറിച്ച് കാഥികന് ആലപ്പി രമണനും വ്യക്തിത്വ വികസനത്തെ കുറിച്ച് വന്മേലി ശിവാനന്ദനും ആലപ്പി സതീഷും ക്ലാസെടുത്തു.
ദിവസവും രാവിലെ ചിരിയോഗ, നൃത്തയോഗ, സംഗീതയോഗ, മാനുഷികധ്യാനം, യോഗ എന്നിവയോടെ ക്ലാസുകള്‍ തുടങ്ങിയത്. പഠനത്തിന്റെ ടെന്ഷനില് നിന്നും വിട്ട് ഉള്ളുതുറന്ന് ചിരിക്കുവാനും ആരോഗ്യ നേടുവാനും കുട്ടികളെ ചിരിയോഗയും നൃത്തയോഗയും സംഗീതയോഗയും വി. വിജയനാഥ് പരിശീലിപ്പിച്ചു. കുട്ടികളെ യോഗയും പരിശീലിച്ചു. വിപഞ്ചിക സംഗീതസാഹിത്യസഭ, ചിത്രകലാസമിതി, ദര്‍ശനം, യോഗവിദ്യാലയം, ചിരിക്ലബ്, നാട്ടറിവ് സമിതി എന്നിവയുടെ നേതൃത്വത്തിലാണ് കളിയരങ്ങ് സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: