പൊന്‍കുന്നം: റബ്ബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ സംഘ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പൊന്‍കുന്നത്ത് ധര്‍ണ്ണ നടത്തി.
കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ വിലതകര്‍ച്ചമൂലം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കുക, 250 രൂപ തറവില നിശ്ചയിക്കുക, സര്‍ക്കാര്‍ നേരിട്ട് കര്‍ഷകരില്‍ നിന്ന് റബ്ബര്‍ ശേഖരിക്കുക, ഇതിനാവശ്യമായ മൂവായിരം കോടിരൂപ നീക്കിവയ്ക്കുക, റബ്ബര്‍ ബോര്‍ഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. ബി.കെ.എസ്. പ്രസിഡന്റ് കെ.എന്‍. രാമചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. ബി.കെ.എസ്. അഖിലഭാരതീയ സദസ്യന്‍ ശ്രീഗണേഷ്ജി ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംഘടനാ സെക്രട്ടറി സി.എച്ച്. രമേശ്, മേഖല കണ്‍വീനര്‍ പ്രസന്നന് പുറംപാറ, സ്വതന്ത്ര വ്യാപാര വിരുദ്ധസമിതി ദേശീയ കണ്‍വീനര്‍ അഡ്വ. കെ.വി. ബിജു, ബി.കെ.എസ്. ജില്ലാ സെക്രട്ടറി ഡോ. എം.എസ്. ഗോപാലകൃഷ്ണന്, കെ.എന്‍. ഷോണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: